ജില്ലാതല അറിയിപ്പുകള്‍
ഐ.ടി.ഐ കോഴ്സുകള്‍
കണ്ണൂര്‍ ഗവ. ഐ.ടി.ഐയില്‍ ഐ.എം.സി നടത്തുന്ന ഫയര്‍ ആന്‍ഡ് സേഫ്റ്റി, ഓയില്‍ ആന്‍ഡ് ഗ്യാസ് ടെക്നോളജി, എയര്‍പോര്‍ട്ട് മാനേജ്മെന്റ് വിത്ത് സപ്ലൈ ചെയിന്‍ ലോജിസ്റ്റിക്സ്, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് വിത്ത് എ.ഐ, ക്യൂ എ- ക്യു സി എന്‍ ഡി ടി കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഫോണ്‍: 8301098705
ഗതാഗത നിയന്ത്രണം
പയ്യന്നൂര്‍ ബ്ലോക്കിലെ കാങ്കോല്‍ ആലപ്പടമ്പ് ഗ്രാമപഞ്ചായത്തിലൂടെ കടന്നു പോകുന്ന കുണ്ടയാം കോവ്വല്‍ മഞ്ചപ്പറമ്പ് താനിച്ചേരി കാനം മാവിലാന്‍ കോളനി റോഡില്‍ പ്രവൃത്തി നടക്കുന്നതിനാല്‍ മാര്‍ച്ച് മൂന്ന് മുതല്‍ പത്ത് ദിവസത്തേക്ക് സുബ്രമണ്യംകോവില്‍ മുതല്‍ മാവിലാന്‍ കോളനി റോഡ് വരെയുള്ള ഗതാഗതം പൂര്‍ണമായും നിരോധിക്കുമെന്ന് എല്‍ എസ് ജി ഡി - പിഐയു അക്രഡിറ്റഡ് എഞ്ചിനീയര്‍ അറിയിച്ചു.
ടീച്ചര്‍ ട്രെയിനിംഗ് കോഴ്സുകള്‍
ബിസില്‍ ട്രെയിനിംഗ് ഡിവിഷന്‍ മാര്‍ച്ച് മാസം ആരംഭിക്കുന്ന രണ്ടു വര്‍ഷം, ഒരു വര്‍ഷം, ആറു മാസം ദൈര്‍ഘ്യമുള്ള മോണ്ടിസോറി, പ്രീ പ്രൈമറി, നഴ്സറി ടീച്ചര്‍ ട്രെയിനിംഗ് കോഴ്സുകള്‍ക്ക് ഡിഗ്രി /പ്ലസ് ടു / എസ് എസ് എല്‍ സി യോഗ്യതയുള്ള വനിതകളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. ഫോണ്‍: 7994449314
അക്ഷയ സംരംഭകരാകാം
അക്ഷയ സംരംഭകരാകാന്‍ പട്ടികവിഭാഗക്കാര്‍ക്ക് മാര്‍ച്ച് ഏഴ് വരെ അപേക്ഷിക്കാം. പ്ലസ്ടു/ പ്രീഡിഗ്രി പാസായ 18 നും 50 നും മധ്യേ പ്രായമുളളവരാകണം അപേക്ഷകര്‍. സംസ്ഥാന സര്‍ക്കാര്‍ പുതുതായി അനുവദിച്ച 1037 അക്ഷയ കേന്ദ്രങ്ങളില്‍ 157 എണ്ണമാണ് പട്ടിക വിഭാഗക്കാര്‍ക്കായി
സംവരണം ചെയ്തിട്ടുള്ളത്. പട്ടികജാതിക്ക് 103, പട്ടികവര്‍ഗത്തിന് 54 എന്നിങ്ങനെയാണ് സംവരണം. ഇതിനു പുറമേ പൊതുവിഭാഗത്തിലും പട്ടിക വിഭാഗക്കാര്‍ക്ക് അപേക്ഷിക്കാം. ഈ വിഭാഗത്തില്‍ പത്ത് ശതമാനം മുന്‍ഗണനയും ലഭിക്കും. വനിതകള്‍, സ്വന്തമായി കെട്ടിട സൗകര്യമുളളവര്‍ എന്നിവര്‍ക്കും മുന്‍ഗണനയുണ്ട്. അക്ഷയ തുടങ്ങാന്‍ തെരഞ്ഞെടുക്കപ്പെടുന്ന പട്ടിക വിഭാഗക്കാര്‍ക്ക് ആവശ്യമായ സാമ്പത്തിക സഹായവും ലഭിക്കും. എസ് സി / എസ് ടി വികസന കോര്‍പറേഷന്റെ വിവിധ വായ്പ പദ്ധതികളിലൂടെ ഇവര്‍ക്കാവശ്യമായ സാമ്പത്തിക പിന്തുണ ഉറപ്പാക്കും. കമ്പ്യൂട്ടര്‍ പരിജ്ഞാനമുളള അഭ്യസ്തവിദ്യര്‍ക്ക് ഈ അവസരം പ്രയോജനപ്പെടുത്താം. https:lbsedp.ibscentre.in/akshaya 26 വിലാസത്തില്‍ അപേക്ഷിക്കണം. ഏപ്രില്‍11 നാണ് എഴുത്തു പരീക്ഷ. കൂടുതല്‍ വിവരങ്ങള്‍ വെബ്സൈറ്റില്‍ ലഭിക്കും.
വിഹിത കുടിശ്ശിക അടക്കണം
കേരള സംസ്ഥാന വഖഫ് ബോര്‍ഡില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള കണ്ണൂര്‍ ജില്ലയിലെ വഖഫ് സ്ഥാപനങ്ങള്‍ ബോര്‍ഡില്‍ അടക്കേണ്ട വിഹിത കുടിശ്ശിക മാര്‍ച്ച് 16 നകം കണ്ണൂര്‍ ഡിവിഷണല്‍ ഓഫീസില്‍ അടച്ച് റവന്യൂറിക്കവറി നടപടികള്‍ ഒഴിവാക്കണമെന്ന് കണ്ണൂര്‍ ഡിവിഷണല്‍ ഓഫീസര്‍ അറിയിച്ചു.
ലേലം
കണ്ണൂര്‍ സിറ്റി പോലീസ് കമ്മീഷണറുടെ അധീനതയിലുള്ളതും ജില്ലാ സായുധ വിഭാഗം ഡെപ്യൂട്ടി കമാണ്ടന്റിന്റെ കാര്യാലയത്തില്‍ സൂക്ഷിച്ചിട്ടുള്ളതുമായ വകുപ്പിന് ഉപയോഗ യോഗ്യമല്ലാത്ത വിവിധയിനം വാഹനങ്ങളുടെ വേസ്റ്റ് ഓയില്‍ ഉള്‍പ്പെട്ട വസ്തുക്കള്‍ www.mstcecommerce.com വഴി മാര്‍ച്ച് മൂന്നിന് ലേലം ചെയ്യും. ഫോണ്‍: 9745537722
ക്വട്ടേഷന്‍ ക്ഷണിച്ചു
മാടായി ഗവ. ഐ.ടി.ഐയോടനുബന്ധിച്ച കെട്ടിടത്തില്‍ കാന്റീന്‍ നടത്തുന്നതിന് മുദ്രവെച്ച ക്വട്ടേഷനുകള്‍ ക്ഷണിച്ചു. ക്വട്ടേഷനുകള്‍ പ്രിന്‍സിപ്പല്‍, ഗവ. ഐ.ടി.ഐ മാടായി, പഴയങ്ങാടി(പി ഒ), കണ്ണൂര്‍-670303 എന്ന വിലാസത്തില്‍ മാര്‍ച്ച് അഞ്ചിന് വൈകീട്ട് മൂന്ന് മണിക്കകം ലഭിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഓഫീസുമായി ബന്ധപ്പെടാം. ഫോണ്‍: 9497452749
ടെണ്ടര്‍ ക്ഷണിച്ചു
പേരാവൂര്‍ താലൂക്ക് ആശുപത്രിയില്‍ മെഡിസിന്‍, ലാബ് ടെസ്റ്റ്, ലാബ് റീജെന്റ്സ്, ഹോസ്പിറ്റല്‍ കണ്‍സ്യൂമബിള്‍സ്, പ്രിന്റിംഗ് വിഭാഗങ്ങളിലേക്ക് ടെണ്ടര്‍ ക്ഷണിച്ചു. ടെണ്ടറുകള്‍ മാര്‍ച്ച് 12 ന് വൈകീട്ട് അഞ്ച് മണിക്കകം ലഭിക്കണം. ഫോണ്‍: 04902445355
ക്വട്ടേഷന്‍ ക്ഷണിച്ചു
കണ്ണൂര്‍ ഗവ. എഞ്ചിനീയറിംഗ് കോളേജിലെ സി ജി പി യു, ക്യാന്റീന്‍, മെന്‍സ് ഹോസ്റ്റല്‍ ഫിറ്റിനസ് സെന്ററിലെയും പെയിന്റിംഗ് പ്രവൃത്തി പൂര്‍ത്തീകരിക്കുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷനുകള്‍ മാര്‍ച്ച് 19ന് ഉച്ചയ്ക്ക് 2.30 വരെ സ്വീകരിക്കും. കൂടുതല്‍ വിവരങ്ങള്‍ www.gcek.ac.in ല്‍ ലഭിക്കും.
മാടായി ഗവ. ഐ.ടി.ഐയോടനുബന്ധിച്ച കെട്ടിടത്തില്‍ കാന്റീന്‍ നടത്തുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷനുകള്‍ പ്രിന്‍സിപ്പല്‍, ഗവ. ഐ.ടി.ഐ മാടായി, പഴയങ്ങാടി (പി.ഒ), കണ്ണൂര്‍-670303 എന്ന വിലാസത്തില്‍ മാര്‍ച്ച് അഞ്ചിന് വൈകീട്ട് മൂന്നുമണിക്കകം ലഭിക്കണം. ഫോണ്‍: 9497452749
- Log in to post comments