സ്കൂൾ വാർഷികവും രക്ഷാകർത്തൃദിനവും എൻഡോവ്മെന്റ് വിതരണവും സംഘടിപ്പിച്ചു
ചെറുകുന്ന് ഗവ. എൽ.പി. സ്കൂൾ 73 ആം വാർഷികാഘോഷവും അദ്ധ്യാപക രക്ഷാകർത്തൃദിനവും എൻഡോവ്മെന്റ് വിതരണവും സംഘടിപ്പിച്ചു. ചെറുകുന്ന് ഗവ. എൽ.പി. സ്കൂളിൽ നടന്ന ചടങ്ങിന്റെ ഉദ്ഘാടനം റവന്യൂ ഭവന നിർമ്മാണ വകുപ്പ് മന്ത്രി അഡ്വ. കെ രാജൻ നിർവഹിച്ചു. ഒരു കോടി രൂപ ഉപയോഗിച്ച് പുതിയ കെട്ടിടം നിർമിച്ച് പൂർത്തിയാക്കിയതിനെ കുറിച്ചും വീണ്ടും ഒരു പുതിയ കെട്ടിടം നിർമ്മിക്കുന്നതിനായി ഒരു കോടി രൂപ അനുവദിച്ചതിനെ കുറിച്ചും അതിന്റെ നടപടിക്രമങ്ങൾ മുന്നോട്ട് പോകുന്നതിനെ കുറിച്ചും മന്ത്രി സംസാരിച്ചു.
പുത്തൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് മിനി റെജി അധ്യക്ഷത വഹിച്ചു. ഒല്ലൂക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീവിദ്യ രാജേഷ് മുഖ്യാതിഥിയായി.
സ്റ്റാഫ് സെക്രട്ടറി പി.വി ഓമന റിപ്പോർട്ട് അവതരിപ്പിച്ചു. പ്രധാനാധ്യാപിക ജിന തോമസ് സ്വാഗതവും പി ടി എ പ്രസിഡന്റ് കെ.സി സനൂപ് നന്ദിയും പറഞ്ഞു.
ജില്ലാ പഞ്ചായത്തംഗം കാവ്യ രഞ്ജിത്ത്, പുത്തൂർ ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ പ്രിയങ്ക സനീഷ്, ഒല്ലൂക്കര ബ്ലോക്ക് പഞ്ചായത്തംഗം പി.എസ്. അഖിൽ, പുത്തൂർ ഗ്രാമപഞ്ചായത്തംഗങ്ങളായ കെ.വി സജു, വി.ആർ രമേഷ്, ഒല്ലൂക്കര ബി ആർ സി ബി പി സി ഫേബ കെ.ഡേവിഡ്, എസ് എം സി ചെയർമാൻ ടി.എം സുമൻ, എം പി ടി എ പ്രസിഡന്റ് രശ്മി രതീഷ്, വിരമിച്ച പ്രധാനാധ്യാപികമാരായ കെ.കെ സുശീല, സി.സി മേരി, സ്കൂൾ ലീഡർ കെ.എ നിദയ് തുടങ്ങിയവർ സംസാരിച്ചു. അധ്യാപകർ, അനധ്യാപകർ, രക്ഷിതാക്കൾ, വിദ്യാർത്ഥികൾ, പൂർവ അധ്യാപകർ, പൂർവ വിദ്യാർത്ഥികൾ തുടങ്ങിയവർ പങ്കെടുത്തു.
- Log in to post comments