Skip to main content

ജില്ലാതല അറിയിപ്പുകള്‍

 

ഭിന്നശേഷി നിയമനം; മാര്‍ച്ച് അഞ്ചുവരെ ജോലിയില്‍ പ്രവേശിക്കാം.

സംസ്ഥാനത്തെ എയ്ഡഡ് വിദ്യാലയങ്ങളില്‍ ഭിന്നശേഷി സംവരണ നിയമം പാലിക്കപ്പെടുന്നതിന്റെ ഭാഗമായി നിയമന ശുപാര്‍ശ ലഭിച്ച ഉദ്യോഗാര്‍ഥികള്‍ക്ക് മാര്‍ച്ച് അഞ്ചുവരെ ജോലിയില്‍ പ്രവേശിക്കാം. ഇതിനുശേഷം ജോലിയില്‍ പ്രവേശിക്കാന്‍ അനുമതി ഉണ്ടായിരിക്കില്ല. ജോലിയില്‍ പ്രവേശിക്കാത്ത ഉദ്യോഗാര്‍ഥികളെ നിയമന പ്രക്രിയകളില്‍ നിന്ന് ഒഴിവാക്കി സ്പെഷ്യല്‍ എംപ്ലോയ്മെന്റ് ഓഫീസിലേക്ക് റിപ്പോര്‍ട്ട് ചെയ്യുമെന്ന് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു.

ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ നിയമനം

തോട്ടട കണ്ണൂര്‍ ഗവ. ഐ.ടി.ഐയില്‍ ടെക്‌നീഷ്യന്‍ മെക്കാട്രോണിക്സ് ട്രേഡില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടറെ നിയമിക്കുന്നു. മെക്കാട്രോണിക്സ്/മെക്കാനിക്കല്‍/ഇന്‍സ്ട്രുമെന്റേഷന്‍/ഇലക്ട്രിക്കല്‍ എഞ്ചിനീയറിംഗില്‍ ഡിഗ്രിയും ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയം/ ഡിപ്ലോമയും രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയം / ബന്ധപ്പെട്ട ട്രേഡിലെ എന്‍ ടി സി/എന്‍ എ സിയും മൂന്ന് വര്‍ഷത്തെ പ്രവൃത്തി പരിചയവുമുള്ള മുസ്ലീം വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് അപേക്ഷിക്കാം. ഉദ്യോഗാര്‍ഥികള്‍ വിദ്യാഭ്യസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പുകളും സഹിതം മാര്‍ച്ച് ആറിന് രാവിലെ 11ന് പ്രിന്‍സിപ്പല്‍ മുമ്പാകെ അഭിമുഖത്തിന് എത്തണം. ഫോണ്‍: 04972835183

തോട്ടട കണ്ണൂര്‍ ഗവ. ഐ.ടി.ഐയില്‍ ഇന്‍സ്ട്രുമെന്റ് മെക്കാനിക്ക് ട്രേഡിലെ രണ്ട് ഒഴിവുകളിലേക്ക് ഗസ്റ്റ് ഇന്‍സ്ട്രക്ടറെ നിയമിക്കുന്നു. ഇന്‍സ്ട്രുമെന്റേഷന്‍/ഇന്‍സ്ട്രുമെന്റേഷന്‍ ആന്‍ഡ് കണ്‍ട്രോള്‍ എഞ്ചിനീയറിംഗില്‍ ഡിഗ്രിയും ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയം/ ഡിപ്ലോമയും രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയം / ബന്ധപ്പെട്ട ട്രേഡിലെ എന്‍ ടി സി/എന്‍ എ സിയും മൂന്ന് വര്‍ഷത്തെ പ്രവൃത്തി പരിചയവുമുള്ള ഈഴവ/തീയ്യ/ബില്ലവ വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് അപേക്ഷിക്കാം. ഉദ്യോഗാര്‍ഥികള്‍ വിദ്യാഭ്യസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും ഓരോ പകര്‍പ്പുകളും സഹിതം മാര്‍ച്ച് ആറിന് രാവിലെ 11 മണിക്ക് പ്രിന്‍സിപ്പല്‍ മുമ്പാകെ അഭിമുഖത്തിന് എത്തണം. ഫോണ്‍: 04972835183

കെ.എസ്.ആര്‍.ടി.സി മൂന്നാര്‍ യാത്ര

കെ.എസ്.ആര്‍.ടി.സി പയ്യന്നൂര്‍ യുണിറ്റ് ബജറ്റ് ടൂറിസം സെല്ലിന്റെ നേതൃത്വത്തില്‍ മൂന്നാര്‍ വിനോദ യാത്ര സംഘടിപ്പിക്കുന്നു. മാര്‍ച്ച് 13ന് വൈകീട്ട് ആറ് മണിക്ക് പയ്യന്നൂരില്‍ നിന്നും പുറപ്പെട്ട് 16ന് രാവിലെ ആറ് മണിക്ക് തിരിച്ചെത്തുന്ന വിധത്തിലാണ് ക്രമീകരണം. മൂന്നാര്‍, മറയൂര്‍, കാന്തല്ലൂര്‍, ചതുരംഗപ്പാറ, ഗ്യാപ് റോഡ്, പൊന്മുടി ഡാം എന്നീ സ്ഥലങ്ങളാണ് യാത്രയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ആദ്യം ബുക്ക് ചെയ്യുന്ന 36 പേര്‍ക്കാണ് അവസരം. കൂടാതെ മാര്‍ച്ച് എട്ടിന് സംഘടിപ്പിക്കുന്ന വയനാട് യാത്രയില്‍ ഏതാനും സീറ്റുകള്‍ ഒഴിവുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്കും ബുക്കിങ്ങിനും 9496403062, 9745534123

വൈദ്യുതി മുടങ്ങും

കെ.എസ്.ഇ.ബി കണ്ണൂര്‍ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ എ.ആര്‍ ക്യാമ്പ്, ബേങ്ക്, മഹിത, ടെലിഫോണ്‍ ഭവന്‍, പോസ്റ്റ് ഓഫീസ്, ജില്ലാ ബേങ്ക്, മള്‍ട്ടി ലെവല്‍ കാര്‍ പാര്‍ക്കിംഗ്, സ്റ്റേഡിയം സ്റ്റേജ്, ആനയിടുക്ക്  ഭാഗങ്ങളില്‍ മാര്‍ച്ച് നാലിന് രാവിലെ ഒന്‍പത് മണി മുതല്‍ വൈകീട്ട് അഞ്ചുമണി വരെയും താണ മുതല്‍ കാല്‍ടെക്സ്, കലക്ടറേറ്റ്, ഡി.ഐ.ജി ഓഫീസ്, ആശിര്‍വാദ്, താവക്കര, കണ്ണൂര്‍ യൂണിവേഴ്സിറ്റി റോഡ് ഭാഗങ്ങളില്‍ രാവിലെ എട്ടുമണി മുതല്‍ രാവിലെ 10 മണി വരെയും വൈദ്യുതി മുടങ്ങും.

ക്വട്ടേഷന്‍ ക്ഷണിച്ചു

കണ്ണൂര്‍ ഗവ. എഞ്ചിനീയറിംഗ് കോളേജിലെ സിവില്‍ എഞ്ചിനീയറിംഗ് വകുപ്പിലെ സ്റ്റാഫ് റൂമിലേക്ക് ജനല്‍ കര്‍ട്ടനുകള്‍ വാങ്ങുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷനുകള്‍ മാര്‍ച്ച് 17 ന് ഉച്ചയ്ക്ക് 12.30 വരെ സ്വീകരിക്കും. കൂടുതല്‍ വിവരങ്ങള്‍ www.gcek.ac.in ല്‍ ലഭിക്കും. ഫോണ്‍: 04972780226

date