കടലുണ്ടി-വള്ളിക്കുന്ന് നഗരവനം പദ്ധതി: ബോട്ട് ജെട്ടിയും ബോര്‍ഡ് വാക്കും മന്ത്രി എ.കെ ശശീന്ദ്രന് ഉദ്ഘാടനം ചെയ്തു
കടലുണ്ടി-വള്ളിക്കുന്ന് നഗരവനം പദ്ധതിയുടെ ഭാഗമായി ഒരുക്കിയ ബോട്ട് ജെട്ടിയുടെയും ബോര്‍ഡ് വാക്കിന്റെയും ഉദ്ഘാടനം വനം-വന്യജീവി വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന് നിര്‍വഹിച്ചു. നഗരവനം, ബോട്ട്ജെട്ടി, ബോര്‍ഡ് വാക്ക് തുടങ്ങിയവ കമ്യൂണിറ്റി റിസര്‍വിന്റെ ഭാഗമാകുന്നതോടെ പ്രദേശത്തെ ടൂറിസം മേഖല മെച്ചപ്പെടുമെന്നും പ്രദേശത്തെ ജനങ്ങളുടെ ജീവിത നിലവാരം ഉയരുമെന്നും മന്ത്രി പറഞ്ഞു.
നഗരവനം പദ്ധതിയില്‍ 80 ലക്ഷം രൂപ ചെലവിട്ടാണ് പ്രവൃത്തി പൂര്‍ത്തീകരിച്ചത്. വള്ളിക്കുന്ന് ഗ്രാമപഞ്ചായത്തിലെ കീഴയില് നടന്ന ചടങ്ങില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഇര്‍ഷാദ് അരിയല്ലൂര്‍ അധ്യക്ഷനായി. കോഴിക്കോട് ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍ യു ആഷിഖ് അലി കെ.വി.സി.ആര്, നഗരവനം പദ്ധതികള്‍ വിശദീകരിച്ചു. അഡീഷണല്‍ പ്രിന്‍സിപ്പല്‍ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ ജസ്റ്റിന് മോഹന്‍, നോര്‍ത്തേണ്‍ സര്‍ക്കിള്‍ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ ബി.എന്‍ അഞ്ജന്‍കുമാര്‍ തുടങ്ങിയവര്‍ മുഖ്യാതിഥികളായി. കടലുണ്ടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഒ ഭക്തവത്സലന്, മലപ്പുറം ജില്ലാ പഞ്ചായത്ത് അംഗം ഹനീഫ മൂന്നിയൂര്‍, പഞ്ചായത്ത് അംഗങ്ങളായ പി.വി ഫാത്തിമ, അബ്ദുല്‍ അസീസ്, കെ.വി അജയ് ലാല്‍, അഡ്വ. പി.വി. മുഹമ്മദ് ഷാഹിദ്, ഷീല ടീച്ചര്‍, കെ.വി.സി.ആര് ചെയര്മാന് രമേശന്, ടി.പി വിജയന്, ദേവദാസ് പനക്കല്‍, സി ഉണ്ണിമൊയ്തു, അസീസ് കടലുണ്ടി തുടങ്ങിയവര്‍ സംസാരിച്ചു.
- Log in to post comments