Skip to main content

ലാബ് ടെക്നീഷ്യൻ ട്രെയിനി നിയമനം

എറണാകുളം സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രി ലബോറട്ടറിയിൽ ആശുപത്രി വികസന സമിതിയുടെ കീഴിൽ ട്രെയിനി ലാബ് ടെക്നീഷ്യൻമാരെ നിയമിക്കുന്നു. ഒരു വർഷ കാലയളവിൽ കരാർ അടിസ്ഥാനത്തിലാണ് നിയമനം.  പ്ലസ് ടു സയൻസ് പാസ്സായവരും ഡി.എം.ഇ അംഗീകരിച്ച ഡി.എം.എൽ.ടി അല്ലെങ്കിൽ തത്തുല്യ യോഗ്യതയുള്ളവർക്കും അപേക്ഷിക്കാം. പ്രായപരിധി 35 വയസ്സ്. 

 താൽപ്പര്യമുള്ളവർ യോഗ്യത, വയസ്സ് എന്നിവ തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകളും അവയുടെ പകർപ്പുകളും സഹിതം  മാർച്ച് ഏഴ് രാവിലെ 10.30-ന് മെഡിക്കൽ കോളേജിലെ സി.സി.എം ഹാളിൽ നടക്കുന്ന അഭിമുഖത്തിന് ഹാജരാകണം. 

date