Skip to main content
*

കെ എസ് ആർ ടി സി സർവീസുകൾ കൂടുതൽ ജനപ്രിയമാകുന്നു: മന്ത്രി കെ.ബി ഗണേഷ് കുമാർ

കെഎസ്ആർടിസി ബസ് സർവീസുകൾക്ക് കൂടുതൽ ജനപ്രീതി ലഭിക്കുന്ന കാലഘട്ടമാണിതെന്ന് ഗതാഗത വകുപ്പ് മന്ത്രി കെ.ബി ഗണേഷ് കുമാർ. ഇളമ്പൽ, നരിക്കൽ, കുതിരച്ചിറ, കല്ലടമുക്ക്  വഴി പുനലൂരിലേക്ക് സർവീസ് നടത്തുന്ന പുതിയ കെഎസ്ആർടിസി ബസ് ഫ്ലാഗ് ഓഫ്  നിർവഹിക്കുകയായിരുന്നു അദ്ദേഹം.

പുതിയ ബസ് സർവീസ് ആരംഭിക്കുന്നതോടെപുനലൂർ നഗരത്തിലേക്കുള്ള യാത്രാസൗകര്യം വർധിക്കും. പരീക്ഷണാർത്ഥം ആരംഭിച്ച എല്ലാ മിനി ബസ് സർവീസുകളും വിജയമായി. യാത്രക്കാരുടെഎണ്ണം വർധിച്ചതിനാൽ മിനി ബസ്സുകൾക്ക് പകരം കൂടുതൽ സൗകര്യങ്ങളോടെയുള്ള ബസ്സുകൾ കൊണ്ടുവരും. സ്വകാര്യ ബസ്സുകൾ സർവീസ് നടത്താത്ത റൂട്ടുകളിൽ കൂടുതൽ ബസ്സുകളുടെ സർവീസ് പുതുതായി ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു. 

വിളക്കുടി ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്റ്‌ സി. വിജയൻ അധ്യക്ഷനായി. വിളക്കുടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.എം മഞ്ജു, വിളക്കുടി ഗ്രാമപഞ്ചായത്ത്‌ മെമ്പർമാരായ ആനി ഷിബു, ബി.വിഷ്ണു, പുനലൂർ എടിഒ ബി.എസ് ഷിജു, പുനലൂർ ഡിപ്പോ എഞ്ചിനീയർ വി.എസ് അനിൽ, പത്തനാപുരം എ ടി ഒ ജെ.സാം, പുനലൂർ ജനറൽ കൺട്രോളിങ് ഇൻസ്പെക്ടർ എസ്. ശിവകുമാർ, ആര്യങ്കാവ് ഇൻസ്പെക്ടർ ഇൻ ചാർജ് സി.രാജീവ്‌, രാഷ്ട്രീയകക്ഷി നേതാക്കൾ തുടങ്ങിയവർ പങ്കെടുത്തു.

date