Skip to main content

കേരളാ ചലച്ചിത്ര വികസന കോർപ്പറേഷൻ നിർമ്മിച്ച 'കാട്'- ന് അംഗീകാരം

കേരള സംസ്ഥാന ചലച്ചിത്ര വികസന കോർപ്പറേഷൻ നിർമിച്ച് സുനീഷ് വടക്കുമ്പാടൻ സംവിധാനം ചെയ്ത 'കാട്' 17-മത് ബാംഗ്ലൂർ രാജ്യാന്തര ചലച്ചിത്രോത്സവത്തിൽ ഇന്ത്യൻ സിനിമ മത്സര വിഭാഗത്തിൽ മൂന്നാം സ്ഥാനം നേടിയതായി മന്ത്രി സജി ചെറിയാൻ അറിയിച്ചു. വയനാട്ടിലെ പണിയ വിഭാഗം സംസാരിക്കുന്ന പണിയ ഭാഷയിൽ പൂർണ്ണമായും ചിത്രീകരിച്ച ആദ്യ ഫീച്ചർ സിനിമയായാണ് 'കാട്ശ്രദ്ധ നേടുന്നത്. ആദിവാസി മേഖലയിലെ ആറളം ഫാം നിവാസികളും വയനാട്ടിലെ ബാവലിമുത്തങ്ങചുള്ളിയോട് പ്രദേശങ്ങളിലെ സ്വദേശികളുമാണ് ചിത്രത്തിൽ പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്തിരിക്കുന്നത് എന്നതും ചിത്രത്തിന്റെ സവിശേഷതയാണ്. ആദിവാസി വിഭാഗങ്ങൾ നേരിടുന്ന അതിജീവന പോരാട്ടങ്ങളും പ്രകൃതിയുമായുള്ള അവരുടെ ആത്മബന്ധവുമാണ് ചിത്രത്തിന്റെ പ്രമേയം. ഒരു ജനതയുടെ സംസ്‌കാരവും ഭാഷയും ലോകത്തിന് മുന്നിലെത്തിക്കുകയെന്നതോടൊപ്പം അവരുടെ ജീവിത യാഥാർത്ഥ്യങ്ങൾ പ്രേക്ഷകർക്ക് മുന്നിൽ അവതരിപ്പിക്കുകയാണ് സിനിമയുടെ ലക്ഷ്യം.

പി.എൻ.എക്‌സ്. 987/2026

date