Skip to main content

വാക്ക് - ഇൻ - ഇന്റർവ്യൂ

തിരുവനന്തപുരംബാർട്ടൺഹിൽ സർക്കാർ എൻജിനീയറിംഗ് കോളേജിനോട് അനുബന്ധിച്ച് പ്രവർത്തിക്കുന്ന വനിതാ ഹോസ്റ്റലിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ കുക്ക് താൽക്കാലിക തസ്തികയിലേയ്ക്ക് ഒഴിവ് നിലവിലുണ്ട്. യോഗ്യതഎട്ടാം ക്ലാസ്സും കുക്ക്/അസിസ്റ്റന്റ് കുക്ക് തസ്തികയിൽ രണ്ട് വർഷത്തെ പ്രവൃത്തിപരിചയവും 40 നും 60 നും ഇടയിൽ പ്രായമുള്ള ഉദ്ദ്യോഗാർത്ഥികളുടെ വാക്ക്-ഇൻ-ഇന്റർവ്യൂ മാർച്ച് 10 ന് രാവിലെ 10 ന് കോളേജിൽ വച്ച് നടക്കും. താൽപര്യമുള്ളവർ വയസ്സ്യോഗ്യതപ്രവൃത്തി പരിചയംതിരിച്ചറിയൽ രേഖ എന്നിവയുടെ അസൽ രേഖകൾ സഹിതം മാർച്ച് 10 ന് രാവിലെ 10 ന് കോളേജ് ഓഫീസിൽ എത്തിച്ചേരണം.

പി.എൻ.എക്‌സ്. 990/2026

date