Skip to main content

ജില്ലാതല അറിയിപ്പുകൾ

 

താലൂക്ക് വികസന സമിതി ഏഴിന്

കണ്ണൂർ താലൂക്ക് വികസനസമിതിയുടെ യോഗം മാർച്ച് ഏഴിന് രാവിലെ 11 മണിക്ക് താലൂക്ക് ഓഫീസ് കോൺഫറൻസ് ഹാളിൽ നടക്കും.

ക്ഷീര ജാലകം പ്രമോട്ടർ നിയമനം 

കേരള ക്ഷീരകർഷക ക്ഷേമനിധി ബോർഡിന്റെ കണ്ണൂർ ജില്ലാ നോഡൽ ഓഫീസിലേക്ക് ക്ഷീരജാലകം പ്രമോട്ടറെ താൽക്കാലികാടിസ്ഥാനത്തിൽ നിയമിക്കുന്നു. ഹയർസെക്കൻഡറി / ഡിപ്ലോമയോടൊപ്പം കമ്പ്യൂട്ടർ സോഫ്റ്റ് വെയർ കൈകാര്യം ചെയ്യുന്നതിൽ പരിജ്ഞാനമുള്ള 18നും 40നും ഇടയിൽ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. അപേക്ഷകർ ബയോഡാറ്റ, വിദ്യാഭ്യാസയോഗ്യത സർട്ടിഫിക്കറ്റ്, തിരിച്ചറിയൽ കാർഡ് എന്നിവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ രണ്ട് പകർപ്പുകൾ സഹിതം കണ്ണൂർ ജില്ലാ നോഡൽ ഓഫീസർ/ ക്വാളിറ്റി കൺട്രോൾ ഓഫീസർ, ക്ഷീരവികസന വകുപ്പ്, സിവിൽ സ്റ്റേഷൻ, എഫ് ബ്ലോക്ക്, കണ്ണൂർ - 670002  എന്ന വിലാസത്തിൽ മാർച്ച് ആറിന് വൈകീട്ട് അഞ്ചുമണിക്കകം ലഭിക്കണം. കൂടിക്കാഴ്ചയ്ക്ക് യോഗ്യത നേടുന്നവരുടെ ലിസ്റ്റ് മാർച്ച് ഏഴിന് രാവിലെ 11 മണിക്ക് നോട്ടീസ് ബോർഡിൽ പ്രസിദ്ധീകരിക്കും. യോഗ്യത നേടിയവർ മാർച്ച് ഒൻപതിന് രാവിലെ 11 മണിക്ക് ക്ഷീരകർഷക ക്ഷേമനിധി നോഡൽ ഓഫീസറുടെ കാര്യാലയത്തിൽ അസ്സൽ രേഖകളുമായി അഭിമുഖത്തിന് എത്തണം. ഫോൺ: 6282833497

അപേക്ഷ ക്ഷണിച്ചു

2026ലെ അഖിലേന്ത്യ ട്രേഡ് ടെസ്റ്റിന് പ്രൈവറ്റ് ട്രെയിനികളിൽനിന്ന് അപേക്ഷ ക്ഷണിച്ചു. ഒരു ട്രേഡിൽ എൻ.ടി.സി പാസായ ട്രെയിനികൾക്ക് ഡിജിടി നിഷ്‌കർഷിച്ച അനുബന്ധ ട്രേഡിൽ അപേക്ഷിക്കാം. സി.ഒ.ഇ പഠനം പൂർത്തിയാക്കിയവർ, 2018 ആഗസ്റ്റ് വരെ പ്രവേശനം നേടി പരിശീലനം വിജയകരമായി പൂർത്തിയാക്കിയ എസ് സി വി ടി ട്രെയിനികൾ എന്നിവർക്ക് അപേക്ഷിക്കാം. സി ടി എസ് ട്രേഡിലേക്ക് ആവശ്യമായ നിശ്ചിത വിദ്യാഭ്യാസ യോഗ്യതയുള്ളവരും അപേക്ഷ സമർപ്പിക്കുമ്പോൾ 21 വയസ്സ് പൂർത്തീകരിച്ചവരും അപ്രന്റിസ്ഷിപ്പ് പോർട്ടലിൽ രജിസ്റ്റർ ചെയ്തിട്ടുള്ളവർക്കും അപേക്ഷിക്കാം. സർക്കാർ / തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ ഫാക്ടറീസ് ആക്ട് 1948 പ്രകാരമുള്ള ഷോപ്സ് ആൻഡ് എസ്റ്റാബ്ലിഷ്മെന്റിൽ ചുരുങ്ങിയത് മൂന്ന് വർഷ പ്രവൃത്തി പരിചയമുള്ളവർക്കും എസ്.സി.വി.ടി 2019 സെഷൻ മുതൽ എന്റോൾ ചെയ്ത് കോഴ്‌സ് വിജയകരമായി പൂർത്തിയാക്കിയവർക്കും അപേക്ഷിക്കാം. ഫോൺ: 9744260162

യു.ജി.സി നെറ്റ് പരിശീലനം

തിരുവനന്തപുരം മുട്ടട ഐ.എച്ച്.ആർ.ഡി സെന്റർ ഓഫ് അഡ്വാൻസ്ഡ് ടെക്നോളജി ആൻഡ് സ്‌കിൽ സെന്ററിൽ മാർച്ച് മാസം ആരംഭിക്കുന്ന യു.ജി.സി നെറ്റ് പേപ്പർ ഒന്നിന്റെ പരിശീലനത്തിനായി അർഹരായവരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. താൽപര്യമുള്ളവർക്ക് 81368 82389, 9495069307, 8547005087, 9895570442, 0471-2550612 (0) എന്നീ നമ്പറുകളിൽ രജിസ്റ്റർ ചെയ്യാം.

ഇന്റേൺഷിപ്പ് ട്രെയിനിംഗ്

തിരുവനന്തപുരം മുട്ടട ഐ.എച്ച്.ആർ.ഡി സെന്റർ ഓഫ് അഡ്വാൻസ്ഡ് ടെക്നോളജി ആൻഡ് സ്‌കിൽസിൽ കോളേജ് വിദ്യാർഥികൾക്ക് നാലുവർഷ അണ്ടർ ഗ്ര്വാജ്വേറ്റ് പ്രോഗ്രാമിനായി കോമേഴ്സ്, മാനേജ്മന്റ്, കമ്പ്യൂട്ടർ സയൻസ്, ഇക്കണോമിക്സ് എന്നീ വിഷയങ്ങളിൽ ഇന്റേൺഷിപ്പ് ട്രെയിനിംഗ് നൽകുന്നു. താൽപര്യമുള്ളവർക്ക് 8547005087, 9495069307, 9400519491, 0471- 2550612 (0), എന്നീ നമ്പറുകളിൽ ബന്ധപ്പെടാം. താൽപര്യമുള്ളവർക്ക് skillcentre.ihrd.ac.in വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്യാം.

സൗജന്യ ഇ വി വർക്ക്‌ഷോപ്പ്

ഇലക്ട്രിക് വാഹന മേഖലയിലെ തൊഴിൽ സാധ്യതകൾ വർധിപ്പിക്കുന്നതിന് തവനൂർ അസാപ് കമ്മ്യൂണിറ്റി സ്‌കിൽ പാർക്കിൽ സൗജന്യ ഏകദിന ശിൽപശാല സംഘടിപ്പിക്കുന്നു. മാർച്ച് ആറിന് രാവിലെ പത്തുമണി മുതൽ വൈകീട്ട് നാലുമണി വരെ നടക്കുന്ന ശിൽപശാലയിൽ വിദ്യാർഥികൾക്കും ടെക്നീഷ്യൻമാർക്കും തൊഴിൽ അന്വേഷിക്കുന്നവർക്കും പങ്കെടുക്കാം. ഫോൺ: 9495999658, 9400454788

അപേക്ഷ ക്ഷണിച്ചു

കെൽട്രോണിന്റെ കോട്ടയം നോളജ് സെന്ററിൽ ഡാറ്റാ അനാലിസിസ് ആൻഡ് മെഷീൻ ലേണിംഗ്, പൈത്തൺ ഫുൾ സ്റ്റാക്ക് വിത്ത് എ ഐ കോഴ്സുകളിലേക്ക് പ്ലസ് ടു യോഗ്യതയുള്ളവർക്ക് https://forms.gle/LPNgabsFQscD27dUA വഴി അപേക്ഷിക്കാം. രജിസ്റ്റർ ചെയ്യാൻ ആഗ്രഹിക്കുന്നവർ
മാർച്ച് 31 നകം സർട്ടിഫിക്കറ്റ്, ആധാർ എന്നിവയുമായി കോട്ടയം സെന്ററിൽ എത്തണം. ഫോൺ: 6282841772, 8590118698

date