ജില്ലയില്‍ ഒന്നേ മുക്കാല്‍ ലക്ഷം ഭവനങ്ങള്‍ സന്ദര്‍ശിച്ചു സിറ്റിസണ്‍ റെസ്പോണ്‍സ് പ്രോഗ്രാം: സമ്പൂര്‍ണ ഭവനസന്ദര്‍ശനം നടത്തിയ ആദ്യ ഗ്രാമപഞ്ചായത്തായി ആര്യങ്കാവ്
സംസ്ഥാന സര്‍ക്കാരിന്റെ വികസനക്ഷേമ പരിപാടിയായ സിറ്റിസണ്‍സ് റെസ്പോണ്‍സ് പ്രോഗ്രാമിന്റെ ഭാഗമായി ജില്ലയില്‍ ഭവന സന്ദര്‍ശനം പൂര്‍ത്തീകരിച്ച ആദ്യ പഞ്ചായത്തായി ആര്യങ്കാവ് ഗ്രാമപഞ്ചായത്ത്. 14 വാര്‍ഡുകള്‍ ഉള്‍പ്പെട്ട 4295 വീടുകളുടെ സന്ദര്‍ശനമാണ് നടത്തിയത്. മലയോരമേഖലയിലെ വാര്‍ഡുകളായ അച്ചന്‍കോവില്‍, അമ്പനാട്, ഫ്ളോറന്‍സ്, വെഞ്ച്വര്‍ എന്നീ സ്ഥലങ്ങളാണ് ഉള്‍പ്പെടുന്നത്. ഭവന സന്ദര്‍ശനത്തിന് നേതൃത്വം നല്കിയ ആര്യങ്കാവ് ഗ്രാമപഞ്ചായത്തിലെ കുടുംബശ്രീ സി.ഡി. എസ്സിനെയും കുടുംബശ്രീ ആര്.പി മാരെയും ജില്ലാ കലക്ടര്‍ എന്‍. ദേവിദാസ് അഭിനന്ദിച്ചു.
സര്‍ക്കാരിന്റെ പത്ത് വര്‍ഷക്കാലത്തെ വികസനക്ഷേമ പ്രവര്‍ത്തനങ്ങളെ സംബന്ധിച്ച് പഠനം നടത്തുന്നതിന് വേണ്ടിയുള്ള പരിപാടിയാണ് ജനുവരി ഒന്നു മുതല്‍ ആരംഭിച്ച സിറ്റിസണ്‍സ് റെസ്പോണ്‍സ് പ്രോഗ്രാം. സംസ്ഥാനത്തെ മുഴുവന്‍ വീടുകളും സന്ദര്‍ശിച്ച് ജനങ്ങളുമായി സംവദിച്ച് പുത്തന്‍ വികസന ആശയങ്ങളും, ക്ഷേമ പദ്ധതികളെ സംബന്ധിച്ച് അഭിപ്രായങ്ങള്‍ തേടുകയാണ്. ജില്ലയില്‍ ഇതുവരെ ഒരു ലക്ഷത്തി എണ്‍പതിനായിരം ഭവനസന്ദര്‍ശനം പൂര്‍ത്തിയായി. 113215 ല്‍ അധികം നിര്‍ദ്ദേശങ്ങള്‍ സര്‍ക്കാരിലേക്ക് അയക്കുകയും ചെയ്തു.
സര്‍ക്കാരിന്റെ സന്നദ്ധസേന പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്ത 1812 സന്നദ്ധപ്രവര്‍ത്തകരും കുടുംബശ്രീ സിഡിഎസ്കളില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ട 3100 കുടുംബശ്രീ വോളന്റിയര്മാരുമാണ് വിവരശേഖരണം നടത്തുന്നത്. ഇവര്‍ക്ക് 11 അസംബ്ലി മണ്ഡല അടിസ്ഥാനത്തില്‍ പരിശീലനവും ലഭ്യമാക്കി.
സംസ്ഥാന സര്‍ക്കാരിന്റെ വിഷന്‍ 2031 പ്രകാരമുള്ള പദ്ധതി ആസൂത്രണത്തിന് പൊതുജനാഭിപ്രായം സഹായകരമാകും. എല്ലാ അസംബ്ലി മണ്ഡലങ്ങളിലും സര്‍ക്കാര്‍ നിയോഗിച്ച ചാര്‍ജ് ഓഫീസറും തദ്ദേശസ്ഥാപന അടിസ്ഥാനത്തില്‍ നിയോഗിച്ച ഉദ്യോഗസ്ഥരുമാണ് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്.
(പി.ആര്.കെ നമ്പര്‍ 611/2026)
- Log in to post comments