Skip to main content

ഇരവിപുരം കുടുംബാരോഗ്യ കേന്ദ്രം   ബഹുനില കെട്ടിടഉദ്ഘാടനം ഏഴിന്

ഇരവിപുരം കുടുംബാരോഗ്യ കേന്ദ്രത്തിലെ നിര്‍മാണം പൂര്‍ത്തിയാക്കിയ ബഹുനില കെട്ടിടത്തിന്റെ ഉദ്ഘാടനം മാര്‍ച്ച് ഏഴ് രാവിലെ 11.30ന് ധനകാര്യ വകുപ്പ് മന്ത്രി കെ.എന്‍.ബാലഗോപാല്‍ നിര്‍വഹിക്കും. 3.37കോടി രൂപയാണ് നിര്‍മാണചെലവ്. എം.നൗഷാദ് എംഎല്‍എ അധ്യക്ഷനാകും. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.എ.എല്‍.ഷീജ റിപ്പോര്‍ട്ട് അവതരിപ്പിക്കും. എന്‍.കെ.പ്രേമചന്ദ്രന്‍ എംപി, മേയര്‍ എ.കെ.ഹഫീസ്, ജില്ലാ കലക്ടര്‍ എന്‍.ദേവിദാസ്, ഡെപ്യൂട്ടി മേയര്‍ കരുമാലില്‍ ഡോ.ഉദയ സുകുമാരന്‍, കോര്‍പ്പറേഷന്‍ ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ എ.സദക്കത്ത്, കൗണ്‍സിലര്‍മാരായ മഷൂര്‍ പള്ളിമുക്ക്, മാജിദ വഹാബ്, സുജ, എ.കെ.അസൈന്‍, ജെ.ഇസബെല്ല, നിഷ സന്തോഷ്, ലക്ഷ്മി ഷാജി, ദീപിക പ്രമോജ്, ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ.ദേവ് കിരണ്‍, കോര്‍പ്പറേഷന്‍ അഡീഷണല്‍ സെക്രട്ടറി എ.എസ്.ശ്രീകാന്ത്, ഇരവിപുരം കുടുംബാരോഗ്യ കേന്ദ്രം മെഡിക്കല്‍ ഓഫീസര്‍ ഡോ.ഷെര്‍വിന്‍ ഷെരീഫ് തുടങ്ങിയവര്‍ പങ്കെടുക്കും.
 

 

date