Post Category
രാജാസ് യു.പി സ്‌കൂള്‍ തിരുവിടാഴപ്പാറ റോഡ് ഉദ്ഘാടനം ചെയ്തു
മുഖ്യമന്ത്രിയുടെ ഗ്രാമീണ റോഡ് പുനരുദ്ധാരണ പദ്ധതിയുടെ ഭാഗമായി നവീകരിച്ച രാജാസ് യു.പി സ്‌കൂള്‍ തിരുവിടാഴപ്പാറ റോഡ് കെ.വി സുമേഷ് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ചിറക്കല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കൊല്ലോന്‍ മോഹനന്‍ അധ്യക്ഷനായി.
19 ലക്ഷം രൂപ ചെലവില്‍ 375 മീറ്റര്‍ നീളത്തില്‍ റോഡ് ടാറ് ചെയ്ത് രണ്ട് വശങ്ങളും കോണ്‍ക്രീറ്റ് ചെയ്താണ് നവീകരണം പൂര്‍ത്തിയാക്കിയത്.
ചിറക്കല്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.കെ മോളി, പഞ്ചായത്തംഗങ്ങളായ എം അമിത, കസ്തൂരി ലത, കെ.കെ അനിത, അര്‍ജുന്‍ മാവിലക്കണ്ടി എന്നിവര്‍ പങ്കെടുത്തു.
date
- Log in to post comments