മൂലമറ്റം എക്സൈസ് റേഞ്ച് ഓഫീസ് നിർമാണോദ്ഘാടനം ഇന്ന്
മൂലമറ്റം എക്സൈസ് റേഞ്ച് ഓഫീസിന്റെ നിർമാണോദ്ഘാടനം ഇന്ന് (മാർച്ച് 6) രാവിലെ 10 ന്
ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ നിർവഹിക്കും. കലയന്താനി കൊന്താലപള്ളി ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ പി.ജെ.ജോസഫ് എംഎൽഎ അധ്യക്ഷത വഹിക്കും. ഡീൻ കുര്യാക്കോസ് എം.പി മുഖ്യപ്രഭാഷണം നടത്തും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീലാ സ്റ്റീഫൻ വിശിഷ്ടാതിഥിയായിരിക്കും.
കരിങ്കുന്നം, ആലക്കോട്, മുട്ടം, വെള്ളിയാമറ്റം, കുടയത്തൂർ, ഉടുമ്പന്നൂർ, ഇലപ്പള്ളി, അറക്കുളം എന്നീ എട്ടു വില്ലേജുകൾ ഉൾപ്പെടുത്തിയാണ് മൂലമറ്റം എക്സൈസ് റേഞ്ച് ഓഫിസ് രൂപീകരിച്ചത്. വെള്ളിയാമറ്റം പഞ്ചായത്തിൻ്റെ ഉടമസ്‌ഥതയിൽ കലയന്താനിയിലുണ്ടായിരുന്ന സ്‌ഥലം എക്സൈസിന് വിട്ടുനൽകുകയായിരുന്നു. ഇവിടെയാണ് കെട്ടിടം നിർമ്മിക്കുന്നത്.
യോഗത്തിൽ ഇളംദേശം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രാജീവ് ഭാസ്‌കർ,വെളളിയാമറ്റം ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് അമ്പിളി അജയകുമാർ,ആലക്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് തോമസ് മാത്യു കക്കുഴിയിൽ, ഇളംദേശം ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്ഥിരംസമിതി ചെയർപേഴ്സൺ രാജു ഓടയ്ക്കൽ,ഇളംദേശം ബ്ലോക്ക് പഞ്ചായത്ത് അംഗം ജസ്റ്റി സാബു,വെളളിയാമറ്റം ഗ്രാമപഞ്ചായത്ത് അംഗം കെ.എസ് ജോൺ, എക്സൈസ് കമ്മീഷണർ എം.ആർ.അജിത്‌കുമാർ,ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ പ്രിൻസ് ബാബു,
അസി. എക്സൈസ് കമ്മീഷണർ പി.ആർ പ്രദീപ്‌കുമാർ,പിഡബ്ല്യുഡി അസി. എക്‌സിക്യൂട്ടീവ് എൻജിനീയർ ഷെല്ലി ജെയിംസ്, ജോയിന്റ് എക്സൈസ് കമ്മീഷണർ എസ്.കൃഷ്‌ണകുമാർ,വിവിധ രാഷ്ട്രീയ കക്ഷിനേതാക്കൾ,വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുക്കും
- Log in to post comments