Skip to main content

യുവജനക്ഷേമ ബോർഡ് ടീം കേരള പരിശീലനം സംഘടിപ്പിച്ചു

കേരള സംസ്ഥാന യുവജന ക്ഷേമ ബോർഡിന്റെ സന്നദ്ധസേനയായ ടീം കേരളയിലേക്ക് തെരഞ്ഞെടുത്ത പുതിയ വോളണ്ടിയേഴ്സിനായി ദ്വിദിന പരിശീലനം സംഘടിപ്പിച്ചു. കലവൂർ സോഷ്യോ ഇ ക്കണോമിക്ക് യൂണിറ്റ് ഫൗണ്ടേഷൻ സെന്ററിൽ  നടത്തിയ പരിശീലനം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ ഷീന സനൽ കുമാർ  ഉദ്ഘാടനം ചെയ്തു.മാരാരിക്കുളം തെക്ക് ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ വി ഡി അംബുജാക്ഷൻ അധ്യക്ഷനായിരുന്നു. മാരാരിക്കുളം തെക്ക് ഗ്രാമപഞ്ചായത്ത് മെമ്പർ ടി വി സജൻ,  യുവജനക്ഷേമബോർഡ് ജില്ലാ യൂത്ത് പ്രോഗ്രാം ഓഫീസർ ബി ഷീജ, ടീം കേരള ക്യാപ്റ്റൻ കണ്ണൻ റെജി എന്നിവർ പ്രസംഗിച്ചു.

 ആദ്യദിന പരിശീലനത്തിൽ അടിയന്തിര സഹായവും പ്രഥമ ശുശ്രൂഷയും എന്ന വിഷയത്തെ ആസ്പദമാക്കി ഡോ. നിജിൽ, ദുരന്തനിവാരണ അതോറിറ്റി ഹസാർഡ് അനലിസ്റ്റ് സി ചിന്തു, ഡിസാസ്റ്റർ മാനേജ്മെന്റ് വിഷയത്തെക്കുറിച്ചും എക്സൈസ് ഇൻസ്പെക്ടർ വി അരുൺകുമാർ ലഹരി വിരുദ്ധ ബോധവൽക്കരണം, മോട്ടിവേഷൻ ആൻഡ് ലീഡർഷിപ്പ് എന്നിവയെപ്പറ്റി ക്ലാസ് എടുത്തു.

date