Skip to main content

നുവാല്‍സില്‍ വോളിബോള്‍ കോര്‍ട്ട് ഉദ്ഘാടനം ഇന്ന്

ബഹു. ഉന്നതവിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആർ. ബിന്ദു ഉദ്ഘാടനം ചെയ്യും. ബഹു. വാണിജ്യ വ്യവസായ നിയമ വകുപ്പു മന്ത്രി പി. രാജീവ് അധ്യക്ഷനാകും.

നുവാല്‍സ് കാമ്പസിലെ പുതുതായ പണി കഴിപ്പിച്ച വോളിബോള്‍ കോര്‍ട്ട്  ബഹു. ഉന്നതവിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആർ. ബിന്ദു  ഉദ്ഘാടനം ചെയ്യും. മാര്‍ച്ച് ഏഴ് ശനിയാഴ്ച രാവിലെ 11.45നാണ് ഉദ്ഘാടനം. ബഹു. വാണിജ്യ വ്യവസായ നിയമ വകുപ്പു മന്ത്രി പി. രാജീവ് ചടങ്ങില്‍ അധ്യക്ഷനാകും. മുന്‍ ദേശീയ വോളിബോള്‍ താരമായ കിഷോര്‍ കുമാര്‍ വിശിഷ്ടാതിഥിയാകും.

എല്ലാ അന്താരാഷ്ട്ര മാനദണ്ഡങ്ങളും പാലിച്ചാണ് മികച്ച നിലവാരത്തിലുള്ള ഔട്ട് ഡോര്‍ ഫ്ളഡ് ലിറ്റ് വോളിബോള്‍ കോര്‍ട്ട് പണി കഴിപ്പിച്ചിരിക്കുന്നത്.  സായാഹ്നങ്ങളിലും രാത്രിയിലും മത്സരങ്ങള്‍ക്ക് പ്രാപ്തമാക്കുന്ന, നാലു വശങ്ങളിലും അത്യാധുനിക എൽ.ഇ.ഡി ഫ്ലഡ് ലൈറ്റുകൾ ഘടിപ്പിച്ചതാണ് നുവാല്‍സിലെ ഫ്ലഡ് ലിറ്റ് വോളിബോൾ കോർട്ട്. കോര്‍ട്ട് പൂര്‍ണപ്രവര്‍ത്തനസജ്ജമാകുന്നതോടെ കേരളത്തില്‍ നടക്കാന്‍ പോകുന്ന ഇന്റര്‍ കോളേജിയറ്റ് വോളിബോള്‍ ടൂര്‍ണമെന്റുകള്‍ക്ക് ആതിഥ്യം വഹിക്കാന്‍ നുവാല്‍സിന് കഴിയുമെന്നാണ് പ്രത്യാശിക്കുന്നത്. ചടങ്ങിന് ശേഷം അരുവിത്തുറ സെന്റ് ജോര്‍ജ് കോളേജും അങ്കമാലി ഡി പോള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് ആന്‍ഡ് ടെക്നോളജിയും തമ്മില്‍ ഉദ്ഘാടന മത്സരം നടക്കും. മത്സരം ബഹു. വാണിജ്യ വ്യവസായ നിയമ വകുപ്പു മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്യും. നുവാല്‍സ് വൈസ് ചാന്‍സലര്‍ പ്രൊഫ. ഡോ. ജി.ബി. റെഡ്ഡി, രജിസ്ട്രാര്‍ ഡോ. ലിന അക്ക മാത്യു, എക്സിക്യൂട്ടിവ് കൗണ്‍സില്‍ അംഗങ്ങള്‍ എന്നിവരും ചടങ്ങില്‍ സന്നിഹിതരാകും.

date