Post Category
ന്യൂനപക്ഷ കമ്മീഷന് സിറ്റിംഗ്
സംസ്ഥാന ന്യൂനപക്ഷ കമ്മീഷന് സിറ്റിംഗ് മാര്‍ച്ച് 10ന് രാവിലെ 11 മുതല്‍ കലക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും. കമ്മീഷന് ചെയര്മാന് അഡ്വ. എ.എ റഷീദ് ഹര്‍ജികള്‍ പരിഗണിക്കും. പുതിയ പരാതികളും സ്വീകരിക്കും. ന്യൂന പക്ഷങ്ങളായ മുസ്ലീം, ക്രിസ്ത്യന്‍, ബുദ്ധ, സിഖ്, ജൈന, പാഴ്സി വിഭാഗങ്ങളില്‍പ്പെട്ടവര്‍ക്ക് പരാതികള്‍ക്ക് പരിഹാരം കാണാന്‍ കമ്മീഷനെ സമീപിക്കാം. സിറ്റിംഗുകളില്‍ കമ്മീഷന് നേരിട്ടോ, തപാലിലോ, kscminorities@gmail.com ലോ, 9746515133 വാട്സ് ആപ്പ് നമ്പരിലോ പരാതി സമര്‍പ്പിക്കാം.
date
- Log in to post comments