Skip to main content

നിയമസഭാ തെരഞ്ഞെടുപ്പ്: ഫ്‌ളൈയിങ് സ്‌ക്വാഡുകൾക്കുള്ള പരിശീലനം തുടങ്ങി

 

നിയമസഭാ തെരഞ്ഞടുപ്പുമായി ബന്ധപ്പെട്ട് ജില്ലയിലെ ഫ്‌ളൈയിങ് സ്‌ക്വാഡ്, സ്റ്റാറ്റിക് സർവൈലൻസ് ടീമുകൾക്ക് പരിശീലനം നൽകി.  കലക്ടറേറ്റ് ഓഡിറ്റോറിയത്തിൽ ഇലക്ഷൻ ഡെപ്യുട്ടി കലക്ടർ ഡോ. എൻ. സിബി ഉദ്ഘാടനം ചെയ്തു. നോഡൽ ഓഫീസർമാരായ അമൽ മഹേശ്വർ, സി. എം. സുനിൽ കുമാർ, ശിവപ്രകാശൻ നായർ എന്നിവർ നേതൃത്വം നൽകി. സ്റ്റേറ്റ് ലെവൽ മാസ്റ്റർ ട്രെയിനർ എം.പി. വിനോദ്, ജില്ലാ ഇൻഫർമാറ്റിക്‌സ് ഓഫീസർ കെ.വി. രജിഷ എന്നിവർ ക്ലാസെടുത്തു.

പടം: നിയമസഭാ തെരഞ്ഞടുപ്പുമായി ബന്ധപ്പെട്ട് ജില്ലയിലെ ഫ്‌ളൈയിങ് സ്‌ക്വാഡ്, സ്റ്റാറ്റിക് സർവൈലൻസ് ടീമുകൾക്കുള്ള പരിശീലനം കലക്ടറേറ്റ് ഓഡിറ്റോറിയത്തിൽ ഇലക്ഷൻ ഡെപ്യുട്ടി കലക്ടർ ഡോ. എൻ. സിബി ഉദ്ഘാടനം ചെയ്യുന്നു

date