Skip to main content

ക്ഷേമനിധി വിഹിതം അടയ്ക്കണം

  മദ്രസാധ്യാപക ക്ഷേമനിധിയില്‍ 2025-2026 സാമ്പത്തിക വര്‍ഷത്തെ ക്ഷേമനിധി വിഹിതം അടയ്ക്കാനുള്ളവര്‍  മാര്‍ച്ച് 25 നകം പോസ്റ്റ് ഓഫീസില്‍ അടയ്ക്കണമെന്ന് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു. അതത് സാമ്പത്തിക വര്‍ഷത്തെ ക്ഷേമനിധി വിഹിതം അടയ്ക്കാതെ വരുന്നത് ക്ഷേമനിധി അംഗത്വം റദ്ദാവുന്നതിനും   ആനുകൂല്യങ്ങള്‍ ലഭിക്കുന്നതിനും തടസ്സമാകുന്നതിനാല്‍ അംഗത്വവിഹിതം യഥാസമയം  അടയ്‌ക്കേണ്ടതാണ്  . ഫോണ്‍: 0495 2966577.  
 

 

date