Post Category
പാലിയേറ്റീവ് രോഗീബന്ധു സംഗമം
ഇലന്തൂര്‍ ബ്ലോക്ക്പഞ്ചായത്ത് പാലിയേറ്റീവ് രോഗീബന്ധുസംഗമം ബ്ലോക്ക്പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ നടന്നു. ബ്ലോക്ക്പഞ്ചായത്ത് വൈസ് പ്രസിഡന്റ് അജി അലക്സ് അധ്യക്ഷനായി. പ്രസിഡന്റ് ഗീതാ സജീവ് ഭാസ്കര്‍ ഡയാലിസിസ് കിറ്റ് വിതരണം ചെയ്ത് ഉദ്ഘാടനം നിര്‍വഹിച്ചു. ഇലന്തൂര്‍ സിഎച്ച്സി മെഡിക്കല്‍ ഓഫീസര്‍ ഡോ. ടി എം ബിന്ദു ബോധവല്കരണ ക്ലാസെടുത്തു. ശുചിത്വമിഷന് റിസോഴ്സ് പേഴ്സണ്‍ ടി കെ രമ ബയോ മെഡിക്കല്‍ മാലിന്യസംസ്കരണത്തിലുള്ള പരിശീലനം നല്കി. ബ്ലോക്ക്പഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍മാരായ അശോക് ഗോപിനാഥ്, കലാ അജിത്ത് , ബ്ലോക്ക് ഡിവിഷന് അംഗങ്ങളായ പ്രസന്ന ബാബു, അന്നമ്മ വര്‍ഗീസ്, പി.എസ് സരിഗ, സജി വര്‍ഗീസ് എന്നിവര്‍ പങ്കെടുത്തു.
date
- Log in to post comments