തൊഴിലാളി ശ്രേഷ്ഠ പുരസ്‌കാരം: ജേതാക്കളെ ആദരിച്ചു
മലപ്പുറം ജില്ലയില്‍ നിന്നും 2024 വര്‍ഷത്തെ തൊഴിലാളി ശ്രേഷ്ഠ പുരസ്‌കാരം നേടിയ തൊഴിലാളികളെ ആദരിച്ചു. ജില്ലയില്‍ നിന്നുള്ള ഷിന്‍സ് പീറ്റര്‍ (ഐ.ടി), കെ. മധു (നിര്‍മ്മാണ മേഖല), കെ.ജെ. ബാബു (തയ്യല്‍), കബീര്‍ (മത്സ്യബന്ധനം) എന്നിവര്‍ക്കാണ് സംസ്ഥാന തലത്തില്‍ തൊഴില്‍ ശ്രേഷ്ഠ പുരസ്‌കാരം ലഭിച്ചത്.
പുരസ്‌കാര ജേതാക്കളെ ജില്ലാ ലേബര്‍ ഓഫീസില്‍ ആദരിച്ചു. ചടങ്ങില്‍ ഡെപ്യൂട്ടി ലേബര്‍ ഓഫീസര്‍ സി. രാഘവന്‍ സ്വാഗതം ചെയ്തു. ജില്ലാ ലേബര്‍ ഓഫീസര്‍ എന്‍ഫോഴ്സ്‌മെന്റ് ജയപ്രകാശ് നാരായണന്‍ അധ്യക്ഷത വഹിച്ചു.
ജില്ലാ ലേബര്‍ ഓഫീസര്‍ ജനറല്‍ സി.പി. ബബിത ആശംസകള്‍ അര്‍പ്പിച്ചു. ജില്ലയിലെ അസിസ്റ്റന്റ് ലേബര്‍ ഓഫീസര്‍മാരും സംസാരിച്ചു. തുടര്‍ന്ന് അവാര്‍ഡ് ജേതാക്കള്‍ മറുപടി പ്രസംഗം നടത്തി. ജില്ലാ ലേബര്‍ ഓഫീസിലെ ജൂനിയര്‍ സൂപ്രണ്ട് ബീന നന്ദി പറഞ്ഞു.
വിവിധ മേഖലകളില്‍ തൊഴില്‍ എടുക്കുന്ന തൊഴിലാളികളുടെ നൈപുണ്യം കണക്കിലെടുത്ത് തൊഴില്‍ വകുപ്പ് എല്ലാവര്‍ഷവും തൊഴിലാളി ശ്രേഷ്ഠ പുരസ്‌കാരം നല്‍കുന്നുണ്ട്.
- Log in to post comments