Skip to main content

പ്രധാനമന്ത്രിക്ക് വരവേൽപ്പ്

കേന്ദ്രസർക്കാർ പദ്ധതികളുടെ ഉത്ഘാടനത്തിനായി കൊച്ചിയിൽ എത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നെടുമ്പാശേരി വിമാനത്താവളത്തിൽ ഹൃദ്യമായ സ്വീകരണം.
ഉച്ചയ്ക്ക് 11.45 ഓടെ വിമാനമിറങ്ങിയ പ്രധാനമന്ത്രിയെ സംസ്ഥാന ചീഫ് സെക്രട്ടറി ഡോ. എ. ജയതിലകിന്റെ നേതൃത്വത്തിൽ സ്വീകരിച്ചു. ഡിജിപി റവാഡ ചന്ദ്രശേഖർ, ജില്ലാ കളക്ടർ ജി. പ്രിയങ്ക, റൂറൽ എസ്പി സുദർശൻ തുടങ്ങിയവരും ചീഫ് സെക്രട്ടറിക്കൊപ്പം ഉണ്ടായിരുന്നു. തുടർന്ന് അദ്ദേഹം എറണാകുളത്തെ പൊതു പരിപാടികളിൽ  പങ്കെടുക്കാൻ ഹെലികോപ്റ്ററിൽ നാവികസേനാ വിമാനത്താവളത്തിലേക്ക് യാത്ര തിരിച്ചു.

date