അപേക്ഷ ക്ഷണിച്ചു
നെടുമങ്ങാട് ഐ.റ്റി.ഡി.പി ഓഫീസിന്റെ അധികാര പരിധിയില്‍ ഞാറനീലിയില്‍ പ്രവര്‍ത്തിക്കുന്ന ഡോ.അംബേദ്ക്കര്‍ വിദ്യാനികേതന്‍ സി.ബി.എസ്.ഇ സ്കൂള്‍, മലയിന്‍കീഴ് ജി.കെ.എം.എം.ആര്.എസ് , കട്ടേല ഡോ.എ.എം.എം.ആര്.എച്ച്.എസ്.എസ് എന്നിവിടങ്ങളില്‍ ട്രെയിന്‍ഡ് പോസ്റ്റ് ഗ്രാഡ്വേറ്റ് ടീച്ചര്‍, ട്രെയിന്‍ഡ് ഗ്രാഡ്വേറ്റ് ടീച്ചര്‍, പ്രൈമറി ടീച്ചര്‍ എന്നീ തസ്തികകളില്‍ നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു.
കരാര്‍വ്യവസ്ഥയില്‍ എഴുത്തു പരീക്ഷയുടേയും കൂടിക്കാഴ്ച്ചയുടെയും അടിസ്ഥാനത്തിലായിരിക്കും നിയമനം. പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ട നിശ്ചിത യോഗ്യതയും, അദ്ധ്യാപന നൈപുണ്യവും, മികവുമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് അഭിമുഖത്തില്‍ മുൻഗണന ലഭിക്കുന്നതാണ്. ഒരു സ്ഥാപനത്തില്‍ മൂന്ന് വര്‍ഷം തുടര്‍ച്ചയായി ജോലി ചെയ്തവരെ പരിഗണിക്കുന്നതല്ല.
അപേക്ഷകര്‍ ഇംഗ്ലീഷില്‍ അധ്യയനം നടത്തുന്നതിന് കഴിവുള്ളവരും കമ്പ്യൂട്ടര്‍ പരിജ്ഞാനമുള്ളവരുമായിരിക്കണം. പി.എസ്.സി നിഷ്കര്‍ഷിക്കുന്ന മാനദണ്ഡ പ്രകാരമായിരിക്കും പ്രായപരിധി. പിന്നാക്ക വിഭാഗക്കാര്‍ക്കും പട്ടികജാതി പട്ടികവര്‍ഗക്കാര്‍ക്കും പ്രായ പരിധിയില്‍ അര്‍ഹമായ ഇളവ് ലഭിക്കും.
കൂടുതല്‍ വിവരങ്ങള്‍ക്ക് 0472-2812557
- Log in to post comments