Skip to main content

പരീക്ഷാഫലം പ്രസിദ്ധീകരിച്ചു

കേരള സര്‍ക്കാര്‍ സ്ഥാപനമായ ഐ.എച്ച്.ആര്‍.ഡി 2025 ഡിസംബര്‍ മാസത്തില്‍ നടത്തിയ പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ് (പി.ജി.ഡി.സി.എ) ഒന്നും രണ്ടും സെമസ്റ്റര്‍, പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇന്‍ സൈബര്‍ ഫോറന്‍സിക്‌സ് ആന്റ് സെക്യൂരിറ്റി (പി.ജി.ഡി.സി.എഫ്) ഒന്നും രണ്ടും സെമസ്റ്റര്‍, ഡിപ്ലോമ ഇന്‍ ഡാറ്റാ എന്‍ട്രി ടെക്‌നിക്‌സ് ആന്റ് ഓഫീസ് ഓട്ടോമേഷന്‍ (ഡി.ഡി.റ്റി.ഒ.എ) ഒന്നും രണ്ടും സെമസ്റ്റര്‍ / ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ് (ഡി.സി.എ), സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് ഇന്‍ ലൈബ്രറി ആന്റ് ഇന്‍ഫര്‍മേഷന്‍ സയന്‍സ് (സി.സി.എല്‍.ഐ.എസ്) എന്നീ കോഴ്‌സുകളുടെ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പരീക്ഷാഫലവും മാര്‍ക്കിന്റെ വിശദാംശങ്ങളും അതാത് പരീക്ഷാകേന്ദ്രങ്ങളിലൂടെയും ഐ.എച്ച്.ആര്‍.ഡി.യുടെ www.ihrd.ac.in  എന്ന വെബ്‌സൈറ്റിലുടെയും അറിയാം. പുനര്‍മൂല്യനിര്‍ണയത്തിനുള്ള അപേക്ഷകള്‍ പിഴ കൂടാതെ 24വരെയും പിഴയോടുകൂടി 30 വരെയും സമര്‍പ്പിക്കാം. 2026 ജൂണ്‍ മാസത്തില്‍ നടക്കുന്ന സപ്ലിമെന്ററി പരീക്ഷയുടെ പ്രത്യേകാനുമതിയ്ക്കായുള്ള, അപേക്ഷകള്‍ 24 ന് മുന്‍പും പിഴയോടുകൂടി  30വരെയും സ്ഥാപനമേധാവികള്‍ മുഖേന സമര്‍പ്പിക്കാം.

 

date