Skip to main content

ജില്ലാതല അറിയിപ്പുകൾ

 

അക്ഷയ സംരംഭകരാകാൻ മാർച്ച് 19 വരെ അപേക്ഷിക്കാം

കണ്ണൂർ ജില്ലയിൽ അക്ഷയ സംരംഭകരാകുന്നതിന് മാർച്ച് 19 വരെ ഓൺലൈനായി അപേക്ഷിക്കാം. സംസ്ഥാന സർക്കാരിന്റെ ഔദ്യോഗിക ഓൺലൈൻ സേവനദാതാക്കളായ അക്ഷയപദ്ധതി കണ്ണൂർ ജില്ലയിലെ 73 ലൊക്കേഷനുകളിലേക്കാണ് സംരംഭകരെ തെരഞ്ഞെടുക്കുന്നത്. പൊതുവിഭാഗത്തിൽ 65 ലൊക്കേഷനിലേക്കും പട്ടികജാതി വിഭാഗത്തിൽ ആറ്, പട്ടികവർഗ വിഭാഗത്തിൽ രണ്ടും ലൊക്കേഷനിലേക്കുമാണ് അപേക്ഷ ക്ഷണിക്കുന്നത്. അപേക്ഷ ഫീസ്മാർച്ച് 21 വരെ സ്വീകരിക്കും. 
https://lbsedp.Ibscentre.in/akshaya26/ വെബ്സൈറ്റ് വഴിയാണ് അപേക്ഷ നൽകേണ്ടത്. അപേക്ഷയുമായ ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾക്ക് എൽ.ബി.എസിന്റെ 0471 2560311, 2562312 എന്ന ഹെൽപ്പ്ലൈൻ നമ്പറുകളിലും 9400923669 വാട്ട്സ് ആപ് നമ്പറിലും Ibscentre@gmail.com എന്ന മെയിലിലോ ബന്ധപ്പെടാം. മറ്റു വിവരങ്ങൾക്ക് അക്ഷയ ജില്ലാ ഓഫീസിന്റെ 0497 2712987 എന്ന നമ്പറിലോ adpoknr.akshaya@kerala.gov.in എന്ന ഇ മെയിൽ വിലാസത്തിലോ ബന്ധപ്പെടാം. വെബ്സൈറ്റ്: https://akshaya.kerala.gov.in 

സി-ഡിറ്റിൽ മാധ്യമ കോഴ്‌സുകൾ

സി-ഡിറ്റ് തിരുവനന്തപുരത്ത് നടത്തുന്ന ഡിപ്ലോമ കോഴ്സുകളായ ഡിജിറ്റൽ മീഡിയ പ്രൊഡക്ഷൻ, ഡിജിറ്റൽ വീഡിയോഗ്രാഫി, വീഡിയോ എഡിറ്റിംഗ്, സർട്ടിഫിക്കറ്റ് കോഴ്‌സുകളായ വീഡിയോഗ്രാഫി, ഡിജിറ്റൽ സ്റ്റിൽ ഫോട്ടോഗ്രാഫി കോഴ്‌സുകളിലേക്ക് മാർച്ച് 25 വരെ അപേക്ഷിക്കാം. താൽപര്യമുള്ളവർക്ക് കമ്മ്യൂണിക്കേഷൻ കോഴ്‌സസ് ഡിവിഷനുമായി ബന്ധപ്പെടാം. വെബ്സൈറ്റ്: https://mediastudies.cdit.org/, ഫോൺ: 8547720167, 9961491540

ടെണ്ടർ ക്ഷണിച്ചു

കണ്ണൂർ ജില്ലാ ആശുപത്രിയിൽ രോഗികൾക്കും കൂട്ടിരിപ്പുകാർക്കുമായി നിർമിച്ച വിശ്രമ കേന്ദ്രവും ടോയ്‌ലറ്റ് കോംപ്ലക്‌സ് അടക്കമുള്ള കെട്ടിടത്തിന്റെ ഒരു വർഷത്തെ നടത്തിപ്പിനായി ടെണ്ടർ ക്ഷണിച്ചു. ടെണ്ടറുകൾ മാർച്ച് 24ന് രാവിലെ 10.30 വരെ സ്വീകരിക്കും. 

ക്വട്ടേഷൻ ക്ഷണിച്ചു

കണ്ണൂർ ഗവ. എഞ്ചിനീയറിംഗ് കോളേജിലെ ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ വകുപ്പിൽ ഐ ഒ ടി ലാബിലേക്ക്  ഉപകരണങ്ങളും കമ്പോണൻസും വാങ്ങുന്നതിന് മുദ്രവച്ച ക്വട്ടേഷനുകൾ ക്ഷണിച്ചു. ക്വട്ടേഷൻ മാർച്ച് 21ന് ഉച്ചയ്ക്ക് 12.30 വരെ സ്വീകരിക്കും. കൂടുതൽ വിവരങ്ങൾ www.gcek.ac.in ൽ ലഭിക്കും. ഫോൺ: 04972780226

ലേലം

പൊതുമരാമത്ത് നിരത്തുകൾ വിഭാഗം പയ്യന്നൂർ കാര്യാലയത്തിന്റെ പരിധിയിലുള്ള വിവിധ മരങ്ങളുടെയും ശിഖരങ്ങളുടെയും ലേലം മാർച്ച് 18 ന് രാവിലെ 11.30 ന് ഓഫീസിൽ നടക്കും. കൂടുതൽ വിവരങ്ങൾ പ്രവൃത്തി ദിവസങ്ങളിൽ ഓഫീസിൽനിന്നും ലഭിക്കും. ഫോൺ: 7594971802

date