Skip to main content

​വാക്-ഇൻ ഇന്റർവ്യൂ

കോട്ടയം: വാഴൂർ ബ്ലോക്ക് പഞ്ചായത്തിന്റെ പരിധിയിലുള്ള കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ പ്രവർത്തിക്കുന്ന കാത്ത് ലാബിലെ ഒഴിവിലേക്ക് എക്കോ ടെക്നീഷ്യനെ നിയമിക്കുന്നതിന് വാക്-ഇൻ ഇന്റർവ്യൂ നടത്തും. മാർച്ച് 13ന് ഉച്ചയ്ക്ക് രണ്ട് മുതൽ നാല് വരെ വാഴൂർ ബ്ലോക്ക് പഞ്ചായത്ത് ഓഫീസിലാണ് ഇന്റർവ്യൂ. കാത്ത് ലാബിൽ പ്രവർത്തന പരിചയമുള്ള ഉദ്യോഗാർത്ഥികൾക്ക് അഭിമുഖത്തിൽ പങ്കെടുക്കാം. താത്പര്യമുള്ളവർ വിദ്യാഭ്യാസ യോഗ്യതയും പ്രവൃത്തി പരിചയവും തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം എത്തണം. ഫോൺ: 8281040553.

date