Skip to main content
കൂത്തുപറമ്പ് ഗവ. ആയുർവേദ ആശുപത്രിയുടെ പുതിയ കെട്ടിടത്തിന് തറക്കല്ലിട്ടു

കൂത്തുപറമ്പ് ഗവ. ആയുർവേദ ആശുപത്രിയുടെ പുതിയ കെട്ടിടത്തിന് തറക്കല്ലിട്ടു

 

കൂത്തുപറമ്പ് ഗവ. ആയുർവേദ ആശുപത്രിയുടെ പുതിയ കെട്ടിടത്തിന്റെ ശിലാസ്ഥാപനം കെ പി മോഹനൻ എം എൽ എ നിർവഹിച്ചു. കൂത്തുപറമ്പ് നഗരസഭ ചെയർമാൻ വി ഷിജിത്ത് അധ്യക്ഷനായി.  നാഷണൽ ആയുഷ് മിഷന്റെ 2024-25 വർഷത്തെ എസ് എ എ പി പദ്ധതിയുടെ ഭാഗമായി ഒരു കോടി രൂപ ചെലവഴിച്ചാണ് അത്യാധുനിക സൗകര്യങ്ങളോടെയുള്ള പുതിയ ബ്ലോക്ക് നിർമ്മിക്കുന്നത്. 153.1 ചതുരശ്ര മീറ്റർ വിസ്തീർണ്ണത്തിൽ നിർമ്മിക്കുന്ന കെട്ടിടത്തിന്റെ ഗ്രൗണ്ട് ഫ്‌ളോറിൽ വെയ്റ്റിംഗ് ഏരിയ, റിസപ്ഷൻ, കൺസൾട്ടിംഗ് റൂം, അനുബന്ധ ടോയ്ലറ്റ് സൗകര്യങ്ങളോടു കൂടിയ പുരുഷന്മാർക്കും സ്ത്രീകൾക്കുമുള്ള പ്രത്യേക ചികിത്സാ മുറികൾ, സ്റ്റോർ റൂം എന്നിവ ഉണ്ടായിരിക്കും. നിലവിൽ ഒരു നിലയായാണ് കെട്ടിടം വിഭാവനം ചെയ്തിരിക്കുന്നത്. ഭാവിയിൽ മുകൾനില പണിയുന്നതിനായി സ്റ്റെയർകേസ് നിർമ്മാണവും എസ്റ്റിമേറ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. 

കണ്ണൂർ എൻ എ എം എഞ്ചിനീയർ തേജൻ ഭാസ്‌കർ റിപ്പോർട്ട് അവതരിപ്പിച്ചു. നഗരസഭാ വൈസ് ചെയർപേഴ്‌സൺ എം.വി ശ്രീജ, കൂത്തുപറമ്പ് നഗരസഭ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൺമാരായ ഫാത്തിമത്തുൽ ഹഫീത, എൻ ഷാജി, ആർ ഹേമലത, പി ശ്രീലത, എ പി ശ്യാംജിത്ത്, വാർഡ് കൗൺസിലർ സി സുധീർ ബാബു, മുൻ ചെയർപേഴ്‌സൺ വി സുജാത ടീച്ചർ, കൗൺസിലർമാരായ കെ.വി റജീഷ്, വി.ബി അഷ്റഫ്, കെ ധനഞ്ജയൻ, സിദ്ധിഖ് മൊട്ടമ്മൽ, ശ്രീനിവാസൻ മാറൊളി, അഷറഫ് ചമ്പിലാളി, ഗവ. ആയുർവേദ ഡിസ്‌പെൻസറി മെഡിക്കൽ ഓഫീസർ ഡോ. സിതാര ധർമ്മരാജ് എന്നിവർ പങ്കെടുത്തു.

date