Skip to main content
മാട്ടൂൽ ഗവ. ആയുർവേദ ആശുപത്രി പുതിയ കെട്ടിട ഉദ്ഘാടനം ചെയ്തു

മാട്ടൂൽ ഗവ. ആയുർവേദ ആശുപത്രി പുതിയ കെട്ടിട ഉദ്ഘാടനം ചെയ്തു

 

മാട്ടൂൽ ഗവ. ആയുർവേദ ആശുപത്രിയുടെ പേ വാർഡ് അടക്കമുള്ള പുതിയ ഐ.പി ബ്ലോക്ക് എം. വിജിൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. 
ആയുർവേദ ആശുപത്രിയിൽ നടന്ന പരിപാടിയിൽ മാട്ടൂൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്  നസീർ ബി മാട്ടൂൽ അധ്യക്ഷനായി. കല്ല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബബിതകുമാരി മുഖ്യാതിഥിയായി.
ദേശീയ ആയുഷ് മിഷൻ സംസ്ഥാന വാർഷിക പദ്ധതി പ്രകാരം ഒരു കോടി രൂപയാണ് പുതിയ കെട്ടിടത്തിനായി അനുവദിച്ചത്. 2238 ചതുരശ്ര അടി വിസ്തീർണമുള്ള കെട്ടിടത്തിന്റെ താഴത്തെ നിലയിൽ വെയ്റ്റിംഗ് ഏരിയ, കൺസൾട്ടിംഗ് റൂം, പഞ്ചകർമ റൂം, വാർഡ്, ടോയ്‌ലറ്റ്, ഭിന്നശേഷി സൗഹൃദ ടോയ്‌ലറ്റ്, ഭിന്നശേഷി സൗഹൃദ പ്രവേശന കവാടം എന്നിവയും ഒന്നാം നിലയിൽ പേ വാർഡ്, പഞ്ചകർമ റൂം, വാർഡ്, ടോയ്‌ലറ്റ്, ഭിന്നശേഷി സൗഹൃദ ടോയ്ലറ്റ് എന്നിവയാണ് ഉൾപ്പെടുന്നത്.
ഡോ. ടി കെ ധനശ്രീ ആമുഖഭാഷണം നടത്തി. ഡി.പി.എം ഡോ. അജിത് കുമാർ റിപ്പോർട്ട് അവതരിപ്പിച്ചു.  
മാട്ടൂൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ ഫായിസ ടീച്ചർ സ്ഥിരം സമിതി അധ്യക്ഷരായ ഇ.കെ ഇബ്രാഹിംകുട്ടി ഹാജി, അജിത്ത് മാട്ടൂൽ, നസീമ മൻഹ, ആസൂത്രണ സമിതി ഉപാധ്യക്ഷൻ കെ പി അബ്ദുൽ നാസർ, വാർഡ് അംഗം ഷാഹിന പാലക്കോടൻ, സാമൂഹിക ആരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ. സി.ഒ അനൂപ്, ഗവ ആയുർവേദ ആശുപത്രി മെഡിക്കൽ ഓഫീസർ ഡോ. കെ കൃഷ്ണപ്രിയ, കുടുംബശ്രീ സീരിയസ് ചെയർപേഴ്‌സൺ എൻ വി സമീറ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ പി വി പ്രദീപൻ, കെ വി ഉത്തമൻ, ഒ.വി ശാദുലി, എം പ്രദീപൻ എന്നിവർ പങ്കെടുത്തു.

date