Skip to main content

മാടക്കത്തറ ഗ്രാമപഞ്ചായത്തിലെ രണ്ട് റോഡുകൾ നാടിന് സമർപ്പിച്ചു

 

 

മാടക്കത്തറ ഗ്രാമപഞ്ചായത്തിലെ രണ്ട് റോഡുകളുടെ നിർമാണ പ്രവർത്തി പൂർത്തീകരണ ഉദ്ഘാടനം റവന്യൂ ഭവന നിർമാണ വകുപ്പ് മന്ത്രി അഡ്വ. കെ രാജൻ നിർവഹിച്ചു. മാടക്കത്തറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സണ്ണി ചെന്നിക്കര അധ്യക്ഷത വഹിച്ചു.

 

കർണ്ണംകോട്ട് സെക്കൻ്റ് സ്ട്രീറ്റ് റോഡ്, മണ്ണൂർണ്ണികുളം റോഡ് എന്നിവയാണ് നാടിന് സമർപ്പിച്ചത്. റവന്യൂ ഭവന നിർമാണ വകുപ്പ് മന്ത്രിയും ഒല്ലൂർ നിയോജക മണ്ഡലം എം എൽ എ യുമായ കെ. രാജന്റെ ആസ്‌തി വികസന ഫണ്ട് മുഖേനയാണ് റോഡ് നിർമാണം പൂർത്തീകരിച്ചത് 

 

ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് സുകന്യ ബൈജു, ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ സാവിത്രി രാമചന്ദ്രൻ, എ.എം.അശോകൻ, കെ.പി.പ്രശാന്ത്, ഒല്ലൂക്കര ബ്ലോക്ക് പഞ്ചായത്തംഗം പി.ആർ.സുരേഷ് ബാബു, ഗ്രാമപഞ്ചായത്തംഗം മിനി സുരേഷ്, രാഷ്ട്രീയപാർട്ടി പ്രതിനിധികൾ , പ്രദേശവാസികൾ തുടങ്ങിയവർ പങ്കെടുത്തു.

 

date