Post Category
ആലപ്പുഴ ജില്ലാ കളക്ടർ ആയി കെ ഇമ്പശേഖർ ചുമതലയേറ്റു
ആലപ്പുഴ ജില്ലയുടെ 59-ാമത് കളക്ടറായി കെ. ഇമ്പശേഖർ ചുമതലയേറ്റു. ചൊവ്വാഴ്ച രാത്രിയാണ് ചുമതലയേറ്റത്. കേരള കേഡറിലെ 2015 ബാച്ചിലെ ഐ.എ.എസ് ഉദ്യോഗസ്ഥനാണ് ഇദ്ദേഹം. കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഉത്തരവ് പ്രകാരം വിടുതൽ ചെയ്ത മുൻ കളക്ടർ അലക്സ് വർഗീസിൽ നിന്നാണ് ഔദ്യോഗിക ചുമതല സ്വീകരിച്ചത്.
കാസർകോട് ജില്ലാ കളക്ടറായി സേവനമനുഷ്ഠിച്ചിട്ടുള്ള ഇമ്പശേഖർ തമിഴ്നാട് നീലഗിരി ജില്ല സ്വദേശിയാണ്. 2015-ൽ ഇന്ത്യൻ സിവിൽ സർവീസ് പരീക്ഷ പാസായി. 2016-ൽ കോഴിക്കോട് അസിസ്റ്റന്റ് കളക്ടറായി നിയമിതനായി. ഫോർട്ട് കൊച്ചിയിലും തിരുവനന്തപുരത്തും സബ് കളക്ടറായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.
date
- Log in to post comments