പോളിംഗ് ഉദ്യോഗസ്ഥരുടെ വിവരങ്ങൾ 'ഓർഡർ' സോഫ്റ്റ്വെയറിൽ ഇന്ന് (18) പൂർത്തിയാക്കണം
നിയമസഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് പോളിംഗ് ഡ്യൂട്ടിക്കായി നിയോഗിക്കേണ്ട ഉദ്യോഗസ്ഥരുടെ വിവരങ്ങൾ ശേഖരിക്കുന്നത് പ്രത്യേകമായി സജ്ജമാക്കിയ 'ഓർഡർ' (ORDER) സോഫ്റ്റ്വെയറിൽ ഇന്ന് ( മാർച്ച് 18) പൂർത്തിയാക്കാൻ നിർദേശം.
സംസ്ഥാന-കേന്ദ്ര സർക്കാർ സ്ഥാപനങ്ങൾ, എയ്ഡഡ് സ്ഥാപനങ്ങൾ, പൊതുമേഖലാ സ്ഥാപനങ്ങൾ, ബാങ്കുകൾ എന്നിവിടങ്ങളിലെ ജീവനക്കാരുടെ വിവരങ്ങളാണ് സോഫ്റ്റ്വെയറിൽ ഉൾപ്പെടുത്തേണ്ടത്. അതത് സ്ഥാപന മേധാവികൾക്കാണ് ഇതിന്റെ ഉത്തരവാദിത്തം.
എല്ലാ ജീവനക്കാരുടെയും കൃത്യമായ വിവരങ്ങൾ സോഫ്റ്റ്വെയറിൽ രേഖപ്പെടുത്തിയിട്ടുണ്ടെന്ന് അതത് സ്ഥാപന മേധാവികൾ ഉറപ്പുവരുത്തണം.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ സെക്രട്ടറിമാർക്കാണ് തങ്ങളുടെ പരിധിയിലുള്ള സ്ഥാപനങ്ങളിലെ ഡാറ്റാ എൻട്രി നടപടികൾ നിരീക്ഷിക്കാനും അവ കൃത്യസമയത്ത് പൂർത്തിയായെന്ന് ഉറപ്പുവരുത്താനുമുള്ള ചുമതല നൽകിയിരിക്കുന്നത്.
തെരഞ്ഞെടുപ്പ് നടപടികൾ കുറ്റമറ്റ രീതിയിൽ നടപ്പിലാക്കുന്നതിന്റെ ഭാഗമായി എല്ലാ സ്ഥാപനങ്ങളും സമയപരിധിക്കുള്ളിൽ തന്നെ വിവരങ്ങൾ ലഭ്യമാക്കണമെന്ന് ജില്ലാ കളക്ടർ അറിയിച്ചു.
- Log in to post comments