നിയമസഭാ പൊതുതെരഞ്ഞെടുപ്പ്; ജില്ലയിൽ ഫ്ലയിംഗ് സ്ക്വാഡിനേയും സ്റ്റാറ്റിക്ക് സർവയലൻസ് ടീമിനേയും വിന്യസിച്ചു
കേരള നിയമസഭ പൊതുതിരഞ്ഞെടുപ്പിൽ ഏതെങ്കിലും പ്രത്യേക സ്ഥാനാർത്ഥിക്ക് അനുകൂലമായി വോട്ടു ചെയ്യുന്നതിന് വോട്ടർമാർക്ക് പണമോ പാരിതോഷികമാ, മദ്യമോ മറ്റ് സാധന സാമഗ്രികളോ വിതരണം ചെയ്യുന്നത് ശിക്ഷാർഹമായ കുറ്റമായതിനാൽ ഇതു തടയുന്നതിന് ജില്ലയിൽ ഉടനീളം ഫ്ലയിംഗ് സ്ക്വാഡ്, സ്റ്റാറ്റിക്ക് സർവയലൻസ് ടീം എന്നിവരെ വിന്യസിച്ചു.
പോളിംഗ് കഴിയുന്നതുവരെ വാഹനങ്ങളിൽ കൊണ്ടുപോകുന്ന പണം, മദ്യം, ആയുധങ്ങൾ, ആഭരണങ്ങൾ, സമ്മാനങ്ങൾ പോലുള്ള സാമഗ്രികൾ എന്നിവ സംബന്ധിച്ച കർശനമായ പരിശോധന ഉണ്ടായിരിക്കും.
പൊതുജനങ്ങൾ ഈ പരിശോധനയിൽ ജില്ലാ ഭരണകൂടവുമായി സഹകരിക്കണമെന്നും 50,000 രൂപയിൽ (അമ്പതിനായിരം രൂപ മാത്രം) കൂടുതൽ ഉള്ള പണം, മൊത്തമായി കൊണ്ടുപോകുന്ന വസ്ത്രങ്ങൾ, ആഭരണങ്ങൾ, മറ്റ് സാമഗ്രികൾ സംബന്ധിച്ച മതിയായ രേഖകൾ എല്ലാ യാത്രക്കാരും കരുതേണ്ടതാണെന്ന് നോഡൽ ഓഫീസർ ഇലക്ഷൻ എക്സ്പെൻഡിച്ചർ ആൻഡ് മോണിറ്ററിംഗ് നോഡൽ ഓഫീസർ അറിയിച്ചു.
- Log in to post comments