Skip to main content

ക്വട്ടേഷനുകൾ ക്ഷണിച്ചു

കേരള നിയമസഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് സ്റ്റാറ്റിക് സർവയലൻസ് ടീമുകളുടെ പ്രവർത്തനം ആരംഭിക്കുന്നതിനായി കുന്നംകുളം 062 നിയോജകമണ്ഡലത്തിലെ ഒരു എസ്.എസ്.ടി പോയിന്റിലെ ടീമിന് ആവശ്യമായ പന്തൽ, കസേരകൾ മറ്റ് അടിസ്ഥാന സൗകര്യങ്ങൾ എന്നിവ സജ്ജമാക്കുന്നതിനായി അംഗീകൃത കരാറുകാരിൽ നിന്നും മുദ്രവെച്ച ക്വട്ടേഷനുകൾ ക്ഷണിച്ചു.

 

 ക്വട്ടേഷനുകൾ മാർച്ച് 21 ന് വൈകീട്ട് മൂന്ന് മണിയ്ക്ക് മുൻപായി കുന്നംകുളം-062 ഇ.ആർ.ഒ മുൻപാകെ സമർപ്പിക്കേണ്ടതാണ്. താൽപര്യമുളള ജി.എസ്.റ്റി. രജിസ്ട്രേഷൻ ഉള്ള സ്ഥാപനങ്ങൾ, വ്യക്തികൾ നിശ്ചിത നിരക്കുകൾ രേഖപ്പെടുത്തിയ ക്വട്ടേഷനുകൾ ഓഫീസിൽ നേരിട്ട് സമർപ്പിക്കണം. കവറിന് മുകളിൽ കേരള നിയമസഭാ തിരഞ്ഞെടുപ്പ് 2026 കുന്നംകുളം- 62 നിയമസഭാ മണ്ഡലം (എസ്.എസ്.ടി പന്തൽ ) എന്ന് രേഖപ്പെടുത്തേണ്ടതാണ്. വിശദാംശങ്ങൾ ഇലക്ടറൽ രജിസ്ട്രേഷൻ ഓഫീസിൽ നിന്നും ലഭിക്കും.

date