Post Category
ക്വട്ടേഷനുകൾ ക്ഷണിച്ചു
കേരള നിയമസഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് 063 ഗുരുവായൂർ നിയോജക മണ്ഡലത്തിൻ്റെ താൽക്കാലിക സ്ഥിരം സ്ട്രോംങ്ങ് റൂമുകളായ അരിയന്നൂർ ശ്രീകൃഷ്ണാ കോളേജിലേയും ചാവക്കാട് എം.ആർഎം ഹയർ സെക്കൻഡറി സ്കൂളിലേയും സ്ട്രോംങ്ങ് റൂമിന്റേയും ജനലുകളും വാതിലുകളും മറയ്ക്കുന്നതിന് അംഗീകൃത കരാറുകാരിൽ നിന്നും മുദ്രവെച്ച ക്വട്ടേഷനുകൾ ക്ഷണിച്ചു. ജി.എസ്.റ്റി രജിസ്ട്രേഷൻ ഉളള താല്പര്യമുള്ള സ്ഥാപനങ്ങൾ അല്ലെങ്കിൽ വ്യക്തികൾ നിശ്ചിത നിരക്കുകൾ രേഖപ്പെടുത്തിയ ക്വട്ടേഷനുകൾ ഓഫീസിൽ നേരിട്ട് സമർപ്പിക്കണം. ക്വട്ടേഷനുകൾ മാർച്ച് 21 ന് രാവിലെ 11 മണിക്ക് മുൻപായി ഇ.ആർ.ഒ ഗുരുവായൂർ 063 മുൻപാകെ സമർപ്പിക്കണം. കവറിന് മുകളിൽ "കേരള നിയമസഭ പൊതു തെരഞ്ഞെടുപ്പ്-2026 ഗുരുവായൂർ - 063 നിയമസഭാ മണ്ഡലം (സ്ട്രോംങ്ങ് റൂം)“ എന്ന് രേഖപ്പെടുത്തണം. വിശദാംശങ്ങൾ ഇലക്ട്രൽ രജിസ്ട്രേഷൻ ഓഫീസറിൽ നിന്നും ലഭിക്കും.
date
- Log in to post comments