Post Category
ക്വട്ടേഷന്‍ ക്ഷണിച്ചു
കേരള നിയമസഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് കൈപ്പമംഗലം നിയോജകമണ്ഡലത്തിന്റെ താല്‍ക്കാലിക സ്‌ട്രോങ്ങ് റൂമുകളായ മതിലകം സെന്റ് ജോസഫ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലും ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിലും, മണലൂര്‍ നിയോജകമണ്ഡലത്തിലെ സ്‌ട്രോങ്ങ് റൂമായ ഗുരുവായൂര്‍ ശ്രീകൃഷ്ണ കോളേജിലും സ്‌ട്രോങ്ങ് റൂമിന്റെ ജനലുകളും വാതിലുകളും മറയ്ക്കുന്നതിന് അംഗീകൃത കരാറുകാരില്‍ നിന്നും മുദ്ര വെച്ച ക്വട്ടേഷനുകള്‍ ക്ഷണിച്ചു. താല്‍പര്യമുള്ള ജി.എസ്.ടി രജിസ്‌ട്രേഷനുള്ള സ്ഥാപനങ്ങള്‍ നിശ്ചിത നിരക്കുകള്‍ രേഖപ്പെടുത്തിയ ക്വട്ടേഷനുകള്‍ മാര്‍ച്ച് 21 ന് വൈകീട്ട് മൂന്നിനകം കൈപ്പമംഗലം, മണലൂര്‍ ഇ.ആര്‍.ഒമാര്‍ക്ക് സമര്‍പ്പിക്കണം. കവറിന് മുകളില്‍ 'കേരള നിയമസഭാ പൊതു തിരഞ്ഞെടുപ്പ് 2026 കൈപ്പമംഗലം നിയമസഭാമണ്ഡലം (സ്‌ട്രോങ്ങ് റൂം)' എന്ന് രേഖപ്പെടുത്തണം.
date
- Log in to post comments