Skip to main content

നിയമസഭാ തിരഞ്ഞെടുപ്പ്:  ആബ്‌സന്റീ വോട്ടര്‍മാര്‍ ഫോം സമര്‍പ്പിക്കേണ്ട തീയതി ഇന്ന് അവസാനിക്കും

 

നിയമസഭാ തിരഞ്ഞെടുപ്പില്‍ ജില്ലയില്‍ നേരിട്ട് പോളിങ് ബൂത്തിലെത്തി വോട്ട് രേഖപ്പെടുത്താനാകാത്ത ആബ്‌സന്റീ വോട്ടര്‍മാര്‍ ഫോം 12 ഡി കൈപ്പറ്റി നോഡല്‍ ഓഫീസറുടെ സാക്ഷ്യപത്രം ഉള്‍പ്പെടെ റിട്ടേണിങ്ങ് ഓഫീസര്‍ക്ക്  പൂരിപ്പിച്ചു നല്‍കേണ്ട തീയതി വിജ്ഞാപനം വന്ന് അഞ്ചാം ദിനമായ  ഇന്ന് (മാര്‍ച്ച് 20) അവസാനിക്കും.  ഭിന്നശേഷിക്കാര്‍, 85 വയസിനു മുകളില്‍ പ്രായമുള്ളവര്‍, അവശ്യ സര്‍വീസ് ജീവനക്കാര്‍, തിരഞ്ഞെടുപ്പ് ദിവസം മറ്റ് ഡ്യൂട്ടിയില്‍ ഉള്ളവര്‍ എന്നിവരാണ് ആബ്‌സന്റീ വോട്ടര്‍മാരുടെ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ഭിന്നശേഷിക്കാര്‍, 85 വയസിനു മുകളില്‍ പ്രായമുള്ളവര്‍ എന്നിവര്‍ക്ക് സ്‌പെഷ്യല്‍ പോളിങ് സമയങ്ങളില്‍ ഉദ്യോഗസ്ഥര്‍ നേരിട്ട് വീടുകളില്‍ എത്തി, പോസ്റ്റല്‍ ബാലറ്റ് അനുവദിച്ച് വോട്ട് ചെയ്യുന്നതിനുള്ള സംവിധാനം ഒരുക്കും. ഇവര്‍ക്ക് ഫോം 12 ഡി ബൂത്ത് ലെവല്‍ ഓഫീസര്‍മാര്‍ വിതരണം ചെയ്യും.

 പോസ്റ്റല്‍ ബാലറ്റ് സൗകര്യം ലഭിക്കേണ്ട ആരോഗ്യം, പോലീസ്, ഫയര്‍, ജയില്‍, എക്‌സൈസ്, മില്‍മ, വൈദ്യുതി, ജലവിഭവ വകുപ്പ്, കെ.എസ്.ആര്‍.ടി.സി, ട്രഷറി, വനം വകുപ്പ്, ബി.എസ്.എന്‍.എല്‍, പോസ്റ്റ് ആന്‍ഡ് ടെലഗ്രാഫ്, മാധ്യമ പ്രവര്‍ത്തകര്‍ തുടങ്ങിയ  വകുപ്പുകളിലെ  അവശ്യസര്‍വീസ് ജീവനക്കാര്‍, എന്നിവര്‍ക്ക്  പിന്നീട് കമ്മീഷന്‍ നിശ്ചയിച്ചു നല്‍കുന്ന തീയതികളില്‍ വോട്ടര്‍ ഫെസിലിറ്റേഷന്‍ സെന്ററുകളില്‍ എത്തി വോട്ട് രേഖപ്പെടുത്താം. ഓരോ വകുപ്പുകളിലും ആബ്‌സന്റീസ് വോട്ടര്‍മാരുടെ എണ്ണം ക്രമീകരിക്കുന്നതിനായി നോഡല്‍ ഓഫീസര്‍മാരെ ചുമതലപ്പെടുത്തിയിട്ടുണ്ട്. അവശ്യസര്‍വീസ് ജീവനക്കാര്‍ക്ക് വോട്ട് ചെയ്യുന്നതിനായി പ്രത്യേക സൗകര്യവും തിരഞ്ഞെടുപ്പ് അധികൃതര്‍ ഒരുക്കും.

 

                                                                                                                                            

date