Post Category
ഭക്ഷ്യസുരക്ഷാ വകുപ്പ് തട്ടുകടകളില്‍ പരിശോധന നടത്തി
ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ നേതൃത്വത്തില്‍ ജില്ലയില്‍ തട്ടുകടകളില്‍ വ്യാപക പരിശോധന നടത്തി. അച്ചാറുകള്‍, ഉപ്പിലിട്ട വിഭവങ്ങള്‍, മസാല സോഡ മുതലായ ഭക്ഷ്യവസ്തുക്കളുടെ സാമ്പിളുകള്‍ ശേഖരിക്കുകയും എണ്ണയുടെ പുനരുപയോഗം പരിശോധിക്കുന്നതിനായി സ്ഥാപനങ്ങളില്‍ പരിശോധനകളും നടത്തി. 55 സ്ഥാപനങ്ങള്‍ പരിശോധിച്ചതില്‍ ന്യൂനത കണ്ടെത്തിയ നാല് സ്ഥാപനങ്ങള്‍ക്ക് പിഴ അടയ്ക്കാന്‍ നിര്‍ദേശിച്ചു. ഒരു സ്ഥാപനത്തിന് റെക്ടിഫിക്കേഷന്‍ നോട്ടീസും മറ്റൊരു സ്ഥാപനത്തിന് ഇംപ്രൂവ്മെന്റ് നോട്ടീസും നല്കി. വേനല്‍ക്കാലം മുന്‍നിര്‍ത്തി ഭക്ഷ്യസംരംഭകര്‍ ഉപയോഗിക്കുന്ന കുടിവെള്ളം ശുദ്ധമാണെന്ന് ഉറപ്പുവരുത്തണമെന്നും പരിശോധനാ റിപ്പോര്‍ട്ട് സ്ഥാപനങ്ങളില്‍ സൂക്ഷിക്കണമെന്നും ജില്ലാ ഭക്ഷ്യസുരക്ഷ അസിസ്റ്റന്റ് കമ്മിഷണര്‍ അറിയിച്ചു.
date
- Log in to post comments