Skip to main content

നിയമസഭാ തിരഞ്ഞെടുപ്പ്: ക്വട്ടേഷന്‍ ക്ഷണിച്ചു

നിയമസഭ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് 105 അമ്പലപ്പുഴ നിയോജക മണ്ഡലത്തിന്റെ സ്വീകരണ വിതരണ കേന്ദ്രം, പരിശീലന ഹാള്‍, സ്‌ട്രോങ്ങ് റൂം, കമ്മീഷനിംഗ് എന്നിവ  ആലപ്പുഴ എസ് ഡി കോളേജിൽ   നടത്താന്‍ അനുമതിയായിട്ടുള്ളതാണ്. കൂടാതെ 106 കുട്ടനാട് നിയോജക മണ്ഡലത്തിന്റെ സ്‌ട്രോങ്ങ് റൂം എസ് ഡി കോളേജിൽ ക്രമീകരിക്കാന്‍ നിശ്ചയിച്ചിട്ടുള്ളതാണ്. ഈ പ്രവര്‍ത്തികള്‍ പൂര്‍ത്തീകരിക്കാന്‍ ആവശ്യമായ സിവില്‍ വര്‍ക്കുകളും അനുബന്ധ പ്രവര്‍ത്തികളും വ്യവസ്ഥകള്‍ക്ക് വിധേയമായി സ്ഥാപിക്കുന്നതിലേക്ക്  ക്വട്ടേഷനുകള്‍ ക്ഷണിച്ചു. സമര്‍പ്പിക്കേണ്ട അവസാന തീയതി മാര്‍ച്ച് 23 ഉച്ചയ്ക്ക് 2.30 വരെ.കൂടുതൽ വിവരങ്ങൾക്ക് വരണാധികാരി, അമ്പലപ്പുഴ നിയോജക മണ്ഡലം ആൻഡ് ഡെപ്യൂട്ടി കളക്ടർ( ഭൂപരിഷ്കരണം), കളക്ടറേറ്റ് , ആലപ്പുഴ എന്ന വിലാസത്തിൽ ബന്ധപ്പെടുക.

date