Skip to main content

*തെരഞ്ഞെടുപ്പ് പ്രചാരണം: അച്ചടിശാലകള്‍ക്ക് പ്രത്യേക നിര്‍ദേശങ്ങള്‍*

നിയമസഭാ പൊതുതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലയിലെ കല്‍പറ്റ, സുല്‍ത്താന്‍ ബത്തേരി, മാനന്തവാടി നിയമസഭാ മണ്ഡലങ്ങളുടെ പരിധിയില്‍ പ്രവര്‍ത്തിക്കുന്ന എല്ലാ അച്ചടിശാലകളുടെ ഉടമസ്ഥരും മാനേജര്‍മാരും നിര്‍ബന്ധമായും തെരഞ്ഞെടുപ്പ് കമ്മീഷന്റെ മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കണമെന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കളക്ടര്‍ ഡി ആര്‍ മേഘശ്രീ നിര്‍ദ്ദേശിച്ചു.

 

സ്ഥാനാര്‍ത്ഥികളോ അവരുടെ ഏജന്റുമാരോ രാഷ്ട്രീയ പാര്‍ട്ടികളോ മറ്റാരെങ്കിലുമോ പോസ്റ്റര്‍, ബാനര്‍ തുടങ്ങിയ പ്രചാരണ സാമഗ്രികള്‍  അച്ചടിക്കാന്‍ സമീപിക്കുന്ന സാഹചര്യത്തില്‍, പ്രിന്റിങ് ജോലി ഏല്‍പ്പിക്കുന്നവരില്‍ നിന്ന് സത്യവാങ്മൂലം വാങ്ങി സൂക്ഷിക്കണം. കൂടാതെ അച്ചടിക്കുന്ന സാമഗ്രികളില്‍ പ്രിന്റിങ് സ്ഥാപനം, പ്രസിദ്ധീകരിക്കുന്ന വ്യക്തിയുടെ പേര്, മേല്‍വിലാസം, കോപ്പികളുടെ എണ്ണം എന്നിവ വ്യക്തമാക്കണം. അച്ചടിച്ച സാമഗ്രികളുടെ രണ്ട് കോപ്പികളും സത്യവാങ്മൂലത്തിന്റെ പകര്‍പ്പും ബന്ധപ്പെട്ട നിയമസഭാ മണ്ഡലത്തിന്റെ ചുമതലയുള്ള അസിസ്റ്റന്റ് എക്‌സ്‌പെന്‍ഡിച്ചര്‍ ഒബ്സര്‍വര്‍ക്ക് മൂന്ന് ദിവസത്തിനകം കൈമാറേണ്ടതാണ്. നിര്‍ദേശങ്ങള്‍ പാലിക്കാത്ത അച്ചടിശാലകള്‍ക്കെതിരെ 1951 ലെ ജനപ്രാതിനിധ്യ നിയമപ്രകാരം ലൈസന്‍സ് റദ്ദാക്കുന്നതുള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കുമെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു.

date