Skip to main content

*തെരഞ്ഞെടുപ്പ് കാലത്ത് ഹാള്‍ ബുക്കിങ്; വിവരം അറിയിക്കണം*

നിയമസഭാ പൊതുതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലയിലെ നിയമസഭാമണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികള്‍, അവരുടെ ഏജന്റുകള്‍, രാഷ്ട്രീയ കക്ഷികള്‍ എന്നിവര്‍ പരിപാടികള്‍ക്കായി ഓഡിറ്റോറിയങ്ങള്‍, കമ്മ്യൂണിറ്റി ഹാളുകള്‍ ഉപയോഗിക്കുന്ന സാഹചര്യത്തില്‍, പരിപാടിയുടെ തീയതി, സമയം എന്നിവ സ്ഥാപനം സ്ഥിതി ചെയ്യുന്ന പ്രദേശം ഉള്‍പ്പെടുന്ന മണ്ഡലത്തിന്റെ ചുമതലയുള്ള അസിസ്റ്റന്റ് എക്‌സ്‌പെന്‍ഡിച്ചര്‍ ഒബ്‌സര്‍വറെ അറിയിക്കണം. തെരഞ്ഞെടുപ്പ് കാലയളവില്‍ നടക്കുന്ന മറ്റ് ബുക്കിങ്ങുകളും  ദ്യോഗസ്ഥനെ അറിയിക്കണം. നിര്‍ദേശങ്ങളില്‍  വീഴ്ച വരുത്തുന്ന സാഹചര്യത്തില്‍ 1951 ലെ ജനപ്രാതിനിധ്യ നിയമപ്രകാരം നിയമനടപടികള്‍ സ്വീകരിക്കുമെന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍ അറിയിച്ചു.

date