Skip to main content

*തെരഞ്ഞെടുപ്പ് മുന്നൊരുക്കം: ഫ്‌ളൈയിംങ് സ്‌ക്വാഡുകളുടെ കര്‍ശന പരിശോധന*

നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വോട്ടര്‍മാരെ സ്വാധീനിക്കുന്നതിനായി പണം, മദ്യം, മറ്റു പാരിദോഷികങ്ങള്‍ എന്നിവ വിതരണം ചെയ്യരുതെന്ന് ജില്ലാ കളക്ടര്‍ ഡി ആര്‍ മേഘശ്രീ അറിയിച്ചു. 1951 ലെ ജനപ്രാതിനിധ്യ നിയമം വകുപ്പ് 123 അനുസരിച്ചും ഇന്ത്യന്‍ ശിക്ഷാ നിയമം അനുസരിച്ചും ഇത്തരം പ്രവര്‍ത്തനങ്ങള്‍ ശിക്ഷാര്‍ഹമായ കുറ്റങ്ങളാണ്. ഇത് തടയുന്നതിനായി ജില്ലയിലുടനീളം ഫ്‌ളൈയിംങ് സ്‌ക്വാഡുകളും സ്റ്റാറ്റിക് സര്‍വൈലന്‍സ് ടീമുകളും വിന്യസിച്ചിട്ടുണ്ട്. പോളിങ്  പൂര്‍ത്തിയാകുന്നതുവരെ വാഹനങ്ങളില്‍ കൊണ്ടുപോകുന്ന പണം, മദ്യം, ആയുധങ്ങള്‍, ആഭരണങ്ങള്‍, സമ്മാനങ്ങള്‍ തുടങ്ങിയവയ്ക്ക് കര്‍ശന പരിശോധന ഉണ്ടായിരിക്കും.

 

50,000 രൂപയില്‍ കൂടുതലുള്ള പണം, മൊത്തമായി കൊണ്ടുപോകുന്ന വസ്ത്രങ്ങള്‍, ആഭരണങ്ങള്‍, മറ്റു സമഗ്രഹികള്‍  എന്നിവ സംബന്ധിച്ച  മതിയായ രേഖകള്‍ കരുതണമെന്നും പരിശോധനയില്‍ പൊതുജനങ്ങള്‍ സഹകരിക്കണമെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു.

date