Post Category
നിയമസഭാ തിരഞ്ഞെടുപ്പ് 2026
ഹോം വോട്ടിങ്ങിനുള്ള അപേക്ഷ സ്വീകരിച്ചു തുടങ്ങി
കിടപ്പുരോഗികള്‍, 85 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍, ഭിന്നശേഷിക്കാര്‍ തുടങ്ങി പോളിംഗ് സ്റ്റേഷനില്‍ നേരിട്ട് എത്തി വോട്ട് ചെയ്യാന്‍ സാധിക്കാത്തവര്‍ക്കുള്ള 12 ഡി ഫോമുകള്‍ (ഹോം വോട്ടിങ്ങിനുള്ള അപേക്ഷ) കാസര്‍കോട് ജില്ലയില്‍ വിതരണം ചെയ്തു തുടങ്ങി. ബി.എല്‍.ഒമാര്‍ വഴിയാണ് ഫോമുകള്‍ വിതരണം ചെയ്യുന്നത്. പൂരിപ്പിച്ച ഫോം ബി.എല്‍.ഒമാര്‍ സ്കാന്‍ ചെയ്ത് മൊബൈല്‍ ആപ്പില്‍ അപ് ലോഡ് ചെയ്യുകയും ശേഷം അപേക്ഷകള്‍ റിട്ടേണിങ് ഓഫീസര്‍മാര്‍ക്ക് കൈമാറുകയും ചെയ്യും. തുടര്‍ന്ന് പോളിംഗ് ഉദ്യോഗസ്ഥര്‍ ബാലറ്റ് പേപ്പര്‍ നേരിട്ട് വീട്ടില്‍ എത്തിച്ച് നല്കി വീട്ടില്‍ നിന്ന് വോട്ട് ചെയ്യാനുള്ള സൗകര്യം ലഭ്യമാക്കും
date
- Log in to post comments