ബ്യൂറോ ചീഫുമാരുടെ, മാധ്യമ പ്രവര്‍ത്തകരുടെ ശ്രദ്ധയ്ക്ക്
ഇലക്ഷന് അതോറിറ്റി ലെറ്റര്‍ (മീഡിയാ പാസ്) സംബന്ധിച്ച അറിയിപ്പ്
നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ്, വോട്ടെണ്ണല്‍ എന്നിവ റിപ്പോര്‍ട്ട് ചെയ്യുന്ന പിആര്‍ഡി ലിസ്റ്റിലുള്ള മാധ്യമ പ്രവര്‍ത്തകര്‍ക്കു തെരഞ്ഞെടുപ്പ് കമ്മിഷന് നല്കുന്ന അതോറിറ്റി ലെറ്ററുകള്‍ അനുവദിക്കുന്നതിനായുള്ള പട്ടികയും ഫോട്ടോകളും ഇതോടൊപ്പം നല്കുന്ന മാതൃകയില്‍ 2026 മാര്‍ച്ച് 21ന് വൈകിട്ട് അഞ്ചിനകം ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍ ലഭ്യമാക്കണമെന്ന് അഭ്യര്‍ഥിക്കുന്നു.
അതോറിറ്റി ലെറ്ററുകള്‍ അനുവദിക്കേണ്ട മാധ്യമ പ്രവര്‍ത്തകന്റെ പേര്, ഡെസിഗ്നേഷന്‍, മൊബൈല്‍ നമ്പര്‍, സ്ഥാപനത്തിന്റെ പേര് എന്നീ വിവരങ്ങളും രണ്ട് പാസ്പോര്‍ട്ട് സൈസ് ഫോട്ടോകളും ഉള്‍പ്പെടുത്തിയാകണം പട്ടിക തയാറാക്കേണ്ടത്. രണ്ട് പാസ്പോര്‍ട്ട് സൈസ് ഫോട്ടോകള്‍ നിര്‍ബന്ധമായും പിന്‍വശത്തു വ്യക്തികളുടെ പേര് വ്യക്തമായി രേഖപ്പെടുത്തി പട്ടികയില്‍ അതാതു വ്യക്തികളുടെ പേരിനു നേര്‍ക്കു സ്റ്റേപ്പിള്‍ ചെയ്യണം. വോട്ടെണ്ണലിനും വോട്ടെടുപ്പിനും പ്രത്യേകം പട്ടികകള്‍ തയാറാക്കി ലഭ്യമാക്കണം. രണ്ടു പാസും വേണ്ടവര്‍ നാല് ഫോട്ടോ നല്‍കണം. അതോറിറ്റി ലെറ്റര്‍ അനുവദിക്കേണ്ട മാധ്യമ പ്രവര്‍ത്തകരുടെ പട്ടികയും രണ്ട് വീതം ഫോട്ടോകളും യൂണിറ്റ് ഹെഡ്, ബ്യൂറോ ചീഫിന്റെ കവര്‍ ലെറ്റര്‍ സഹിതം ഒന്നിച്ച് ലഭ്യമാക്കാന്‍ താത്പര്യം.
- Log in to post comments