Skip to main content

വരാനിരിക്കുന്നത് വൈവിധ്യമാര്‍ന്ന പരിപാടികള്‍

ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ വരും ദിവസങ്ങളിലും വോട്ടായനത്തിന്റെ ഭാഗമായി ആവേശകരമായ പരിപാടികള്‍ നടക്കും. പള്ളിക്കര ബീച്ചില്‍ വോട്ടുസന്ദേശം വിളിച്ചോതുന്ന മണല്‍ ശില്പം, വലിയപറമ്പ് ബീച്ചില്‍ വാനോളം ഉയരുന്ന പട്ടംപറത്തല്‍ മത്സരം, കുണ്ടംകുഴിയില്‍ കായികപ്രേമികള്‍ക്കായി സംഘടിപ്പിക്കുന്ന മരത്തോണ്‍ ഓട്ടം എന്നിവ പരിപാടിയുടെ ഭാഗമായി നടക്കും. ജനാധിപത്യ പ്രക്രിയയില്‍ ഓരോ വോട്ടും അമൂല്യമാണെന്ന സന്ദേശം ജനങ്ങളിലെത്തിക്കാന്‍ ഈ പ്രചാരണ പരിപാടികള്‍ വലിയ സ്വാധീനം ചെലുത്തും. വോട്ടിംഗ് ശതമാനത്തില്‍ റെക്കോര്‍ഡ് മുന്നേറ്റം ലക്ഷ്യമിട്ടാണ് ജില്ല തിരഞ്ഞെടുപ്പിനെ വരവേല്‍ക്കുന്നത്.

 

date