Skip to main content

*തെരഞ്ഞെടുപ്പ് നിരീക്ഷകരെ പൊതുജനങ്ങള്‍ക്ക് ബന്ധപ്പെടാം*

2026 നിയമസഭ തിരഞ്ഞെടുപ്പില്‍ ജില്ലയില്‍ ചുമതലയുള്ള നിരീക്ഷകരെ നേരില്‍ കാണാനും ഫോണില്‍ ബന്ധപ്പെടനും പൊതുജനങ്ങള്‍ക്ക് സൗകര്യമുണ്ടാകും. കല്‍പറ്റ പി.ഡബ്യൂ.ഡി റസ്റ്റ് ഹൗസിലെത്തി തെരഞ്ഞെടുപ്പ് പൊതുനിരീക്ഷകന്‍, ചെലവ് നിരീക്ഷകന്‍, പോലീസ് നിരീക്ഷകന്‍ എന്നിവരെ പൊതുജനങ്ങള്‍ക്ക് നേരില്‍ കണ്ട് പരാതികളും നിര്‍ദേശങ്ങളും മറ്റ് വിവിരങ്ങളും അറിയിക്കാം. 

 

പൊതുജനങ്ങളുമായി നേരിട്ട് സംവദിക്കുന്നതിനായി പൊതു നിരീക്ഷകന്‍ വൈകിട്ട് നാല് മുതല്‍ അഞ്ചു വരെയും പോലീസ് നിരീക്ഷകന്‍ വൈകിട്ട് 4.30 മുതല്‍ 5.30 വരെയും സമയം ക്രമീകരിച്ചിട്ടുണ്ട്. 

 

ഡോ.ശ്രീധര്‍ ബാബു അധാന്‍കിയാണ് ജില്ലയിലെ പൊതുനിരീക്ഷകന്‍- ഫോണ്‍: 9496355760, കനിക ഹസിജയാണ് ജില്ലയിലെ ചെലവ് നിരീക്ഷക-ഫോണ്‍: 9495186245, ഡോ. വിഷ്ണുകാന്താണ് ജില്ലയിലെ പോലീസ് നിരീക്ഷകന്‍ -ഫോണ്‍: 9497262589

date