Skip to main content

സൂക്ഷ്മപരിശോധന അവസാനിച്ചു; ജില്ലയില്‍ 68 സ്ഥാനാര്‍ത്ഥികള്‍

ജില്ലയില്‍ നിയമസഭാതിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സ്ഥാനാര്‍ത്ഥികളില്‍ നിന്ന് ലഭിച്ച നാമനിര്‍ദ്ദേശപത്രികകളുടെ സൂക്ഷ്മപരിശോധന അവസാനിച്ചു. 68 സ്ഥാനാര്‍ത്ഥികളുടെ പത്രികകള്‍ സ്വീകരിച്ചു. 19 എണ്ണം നിരസിച്ചു. അതത് നിയോജകമണ്ഡല വരണാധികാരികളുടെ നേതൃത്വത്തിലാണ് സൂക്ഷ്മപരിശോധന നടന്നത്.
കരുനാഗപ്പള്ളിയില്‍ ആറു പേരുടെ പത്രിക സ്വീകരിച്ചു. ലത്തീഫ് (എസ് ഡി പി ഐ), വി എസ് ജിതിന്‍ ദേവ് (ബി ജെ പി), അഡ്വ. എം എസ് താര (സി പി ഐ), ബോബന്‍ ജി നാഥ് (സ്വതന്ത്രന്‍), സി ആര്‍ മഹേഷ് (ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്), ട്വിങ്കിള്‍ പ്രഭാകരന്‍ (സോഷ്യലിസ്റ്റ് യൂണിറ്റി സെന്റര്‍ ഓഫ് ഇന്ത്യ-കമ്യൂണിസ്റ്റ്). രണ്ടെണ്ണം തള്ളി.
ചവറയില്‍ നാലു പേരുടേത്.  കെ.എസ് രാജേഷ് (ബി ജെ പി), മനോഹരന്‍ പിള്ള (സി പി ഐ-എം), ഷിബു ബേബിജോണ്‍ (ആര്‍ എസ് പി), സുജിത് (സ്വതന്ത്രന്‍). മൂന്ന് തള്ളി.  
കുന്നത്തൂരില്‍ നല്‍കിയ അഞ്ചുപേരുടെ പത്രികകളും സ്വീകരിച്ചു. ഉല്ലാസ് (ആര്‍ എസ് പി), രാജി (ബി ജെ പി), ശശിധരന്‍ (എസ് യു സി ഐ  കമ്യൂണിസ്റ്റ്), കുഞ്ഞുമോന്‍ (കേരള റെവല്യൂഷനറി സോഷ്യലിസ്റ്റ് പാര്‍ട്ടി-ലെനിനിസ്റ്റ് മാര്‍ക്‌സിസ്റ്റ്), മാന്തറ വേലായുധന്‍ (സ്വതന്ത്രന്‍).
കൊട്ടാരക്കരയില്‍ ഏഴ്- എസ് സുരേഷ് (സ്വതന്ത്രന്‍), ആര്‍ രശ്മി (ബി ജെ പി), ജി സുരേഷ് (ഇക്വാലിറ്റി പാര്‍ട്ടി ഓഫ് ഇന്ത്യ), മാമച്ചന്‍ ഡാനിയേല്‍ (ആം ആദ്മി പാര്‍ട്ടി), കെ എന്‍ ബാലഗോപാല്‍ (സി പി ഐ എം), പി ഐഷ പോറ്റി (ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്), വില്‍ഫ്രഡ് സഖറിയാസ് (ബി എസ് പി). ഒരാളുടെ പത്രിക തള്ളി.  
പത്തനാപുരത്ത് ഒമ്പതു പേരുടെയും പത്രിക സ്വീകരിച്ചു. ബി.എസ.് ജ്യോതികുമാര്‍ (ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്), കെ ബി ഗണേഷ്‌കുമാര്‍ (കേരള കോണ്‍ഗ്രസ്- ബി), എ. അനീഷ് (ഡെമോക്രാറ്റിക് ഹ്യൂമന്‍ റൈറ്റ്‌സ് മൂവ്‌മെന്റ് പാര്‍ട്ടി), അനില്‍കുമാര്‍ (ട്വന്റി ട്വന്റി), എച്ച്. അനീഷ് ഖാന്‍ (ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്), ഗണേഷ്‌കുമാര്‍ (സ്വതന്ത്രന്‍), വി. വിപിന്‍കുമാര്‍ (ബി എസ് പി), പ്രിന്‍സ് (ട്വന്റി ട്വന്റി), എം. ജ്യോതിഷ്‌കുമാര്‍ (സ്വതന്ത്രന്‍).
പുനലൂരില്‍ ഒമ്പതു പേരുടെയും സ്വീകരിച്ചു. ജോസ് സാരനാഥ് (ബി എസ് പി), നൗഷാദ് യൂനുസ് (ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗ്), അഡ്വ. രഘുനാഥ് കമുകുംചേരി (ട്വന്റി-ട്വന്റി), നെടുമങ്കാവ് ഗോപാലകൃഷ്ണന്‍ (ഇക്വാലിറ്റി പാര്‍ട്ടി ഓഫ് ഇന്ത്യ), ജോസ് (സി പി ഐ), സുല്‍ഫിക്കര്‍ (സ്വതന്ത്രന്‍), മാമ്പഴത്തറ സലീം (സ്വതന്ത്രന്‍), സി അജയപ്രസാദ് (സി പി ഐ), കെ മഹേഷ് (എസ് യു സി ഐ, കമ്മ്യൂണിസ്റ്റ്).  
ചടയമംഗലത്ത് ആറു പേരുടെ പത്രിക സ്വീകരിച്ചു. ജി. ജയന്‍ (സ്വതന്ത്രന്‍), അരുണ്‍രാജ് (ബി ജെ പി), നസീര്‍ (ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്), ഷറഫാത്ത് മല്ലം (എസ് ഡി പി ഐ), ചിഞ്ചുറാണി (സി പി ഐ), അജി (ഡെമോക്രാറ്റിക് ഹ്യൂമന്‍ റൈറ്റ്‌സ് മൂവ്‌മെന്റ് പാര്‍ട്ടി).  മൂന്നെണ്ണം തള്ളി.
കുണ്ടറയില്‍ ആറു പേരുടെ പത്രികകള്‍ സ്വീകരിച്ചു. ഒരാളുടെ പത്രിക തള്ളി. പി സി വിഷ്ണുനാഥ് (ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്), ആര്‍ രാഹുല്‍ (എസ് യു സി ഐ -സി), എസ് എല്‍ സജികുമാര്‍ (സി പി ഐ- എം), ഡോ. റോബിന്‍ രാധാകൃഷ്ണന്‍ (ബി ജെ പി), റിയാസ് കണ്ണനല്ലൂര്‍ (സ്വതന്ത്രന്‍), ലതിക ബാലകൃഷ്ണന്‍ (ബി.എസ്.പി).
കൊല്ലത്ത് അഞ്ചു പേരുടെ പത്രിക സ്വീകരിച്ചു. ബിന്ദു കൃഷ്ണ (ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്), എല്‍ ആര്‍ സിനു (ആം ആദ്മി പാര്‍ട്ടി), പ്രതാപ് കുമാര്‍ (ബി ജെ പി), എസ് ജയമോഹന്‍ (സി.പി.ഐ-എം), ആര്‍ സുധന്‍ (ബി എസ് പി). നാലു പേരുടെ പത്രികകള്‍ തള്ളി.
ഇരവിപുരത്ത് ഏഴു പേരുടെ പത്രികകള്‍ സ്വീകരിച്ചു.  വിഷ്ണുമോഹന്‍ (ആര്‍ എസ് പി), സജി ഡി ആനന്ദ് (ഭാരത ധര്‍മ ജന സേന), എം നൗഷാദ് (സി പി ഐ-എം), എസ് ഹരി (ഭാരത് ധര്‍മ ജന സേന), ഇ ആന്‍ഡേഴ്‌സണ്‍ (സ്വതന്ത്രന്‍), എസ് ആര്‍ ഫിറോസ് (സ്വതന്ത്രന്‍), എ നൗഷാദ് (സ്വതന്ത്രന്‍).  മൂന്നു പേരുടെ പത്രികകള്‍ തള്ളി.
ചാത്തന്നൂരില്‍ അഞ്ചു പേരുടെ പത്രികകള്‍ സ്വീകരിച്ചു. ബി ബി  ഗോപകുമാര്‍ (ബി ജെ പി), സിന്ധു പുത്തന്‍കുളം (ഡെമോക്രറ്റിക് ഹ്യൂമന്‍ റൈറ്‌സ് മൂവ്‌മെന്റ് പാര്‍ട്ടി), സൂരജ് രവി (ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്), അരുണ്‍ ചാത്തന്നൂര്‍ ( ആം ആദ്മി പാര്‍ട്ടി), അഡ്വ. ആര്‍ രാജേന്ദ്രന്‍ (സി പി ഐ).
സ്ഥാനാര്‍ത്ഥികള്‍ക്ക് മാര്‍ച്ച് 26 വരെ പത്രിക പിന്‍വലിക്കാനുള്ള സാവകാശമുണ്ട്. അവസാന തീയതി കഴിഞ്ഞാലുടന്‍ സ്ഥാനാര്‍ത്ഥികളുടെ അന്തിമ പട്ടിക തയ്യാറാക്കി ചിഹ്നങ്ങള്‍ അനുവദിക്കും.  

 

date