Skip to main content

ഗ്രീന്‍ ബട്ടണ്‍' ക്യാമ്പയിന് തുടക്കമായി

നിയമസഭാ തിരഞ്ഞെടുപ്പ് പൂര്‍ണ്ണമായും പരിസ്ഥിതി സൗഹൃദമാക്കുന്നതിന്റെ ഭാഗമായി ജില്ലയില്‍ 'ഗ്രീന്‍ ബട്ടണ്‍' ക്യാമ്പയിന് തുടക്കമായി. ജില്ലാ ശുചിത്വ മിഷന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന ക്യാമ്പയിന്റെ ലോഗോ പ്രകാശനം ജില്ലാ കലക്ടര്‍ എന്‍. ദേവീദാസ് നിര്‍വ്വഹിച്ചു. തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി ബോര്‍ഡുകള്‍, കൊടി തോരണങ്ങള്‍, ബാനറുകള്‍ എന്നിവ നിര്‍മ്മിക്കാന്‍ പ്രകൃതി സൗഹൃദ സാമഗ്രികള്‍ ഉപയോഗിച്ചും തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പരിശീലനങ്ങളിലും മറ്റും പരിസ്ഥിതി സൗഹൃദ വസ്തുക്കള്‍ ഉപയോഗിച്ചു കൊണ്ടും മാലിന്യങ്ങള്‍ പരമാവധി കുറയ്ക്കുക എന്ന ആശയമാണ് ക്യാമ്പയിന്‍ മുന്നോട്ടു വയ്ക്കുന്നത്. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥര്‍ക്കും മറ്റും നല്‍കുന്ന പരിശീലന പരിപാടികളിലും പരിസ്ഥിതിക്ക് ഇണങ്ങുന്ന വസ്തുക്കള്‍ മാത്രമേ ഉപയോഗിക്കാവൂ എന്ന ആശയവും ഈ ക്യാമ്പയിന്‍ മുന്നോട്ട് വെക്കുന്നുണ്ട്.
കലക്ട്രേറ്റില്‍ നടന്ന ചടങ്ങില്‍ ഗ്രീന്‍ പ്രോട്ടോക്കോള്‍ നോഡല്‍ ഓഫീസര്‍ കൂടിയായ ജില്ലാ ശുചിത്വ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ കെ. അനില്‍കുമാര്‍, ജില്ലാ ശുചിത്വ മിഷന്‍ ടീം അംഗങ്ങള്‍  പങ്കെടുത്തു.

 

 

date