അന്തിമ സ്ഥാനാര്‍ത്ഥിപ്പട്ടിക ഇന്നറിയാം; പത്രിക പിന്‍വലിക്കാന്‍ മൂന്ന് മണി വരെ സമയം
നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനായി ജില്ലയില്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചവര്‍ക്ക് ഇന്ന് (മാര്‍ച്ച് 26) കൂടി പത്രികകള്‍ പിന്‍വലിക്കാം. ഉച്ചയ്ക്ക് മൂന്ന് മണി വരെയാണ് ഇതിനായി സമയം അനുവദിച്ചിരിക്കുന്നത്. മത്സരരംഗത്തുനിന്ന് മാറാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഈ സമയത്തിനുള്ളില്‍ വരണാധികാരികള്‍ക്ക് മുമ്പാകെ അപേക്ഷ നല്‍കാം. പത്രിക പിന്‍വലിക്കാനുള്ള നിശ്ചിത സമയം കഴിഞ്ഞാലുടന്‍ വരണാധികാരികള്‍ സ്ഥാനാര്‍ത്ഥികളുടെ അന്തിമ പട്ടിക തയ്യാറാക്കും. സൂക്ഷ്മപരിശോധനയ്ക്ക് ശേഷം ജില്ലയില്‍ 68 സ്ഥാനാര്‍ത്ഥികളുടെ പത്രികകളാണ് സ്വീകരിച്ചിട്ടുള്ളത്. പത്രിക പിന്‍വലിക്കല്‍ പൂര്‍ത്തിയാകുന്നതോടെ മത്സരരംഗത്ത് ആരെല്ലാമുണ്ടാകുമെന്ന് കൃത്യമായ ചിത്രം തെളിയും.
അന്തിമ പട്ടിക തയ്യാറാക്കിയാലുടന്‍ തന്നെ ഓരോ സ്ഥാനാര്‍ത്ഥിക്കും തിരഞ്ഞെടുപ്പ് ചിഹ്നങ്ങളും അനുവദിക്കും. അംഗീകൃത രാഷ്ട്രീയ പാര്‍ട്ടികളുടെ സ്ഥാനാര്‍ത്ഥികള്‍ക്ക് അവരുടെ പാര്‍ട്ടി ചിഹ്നങ്ങളും സ്വതന്ത്ര സ്ഥാനാര്‍ത്ഥികള്‍ക്ക് തിരഞ്ഞെടുപ്പ് കമ്മീഷന് നിശ്ചയിച്ചിട്ടുള്ള പട്ടികയില്‍ നിന്നുള്ള ചിഹ്നങ്ങളുമാണ് അനുവദിക്കുക.
- Log in to post comments