Skip to main content

*ജീവനക്കാര്‍ പോസ്റ്റല്‍ ബാലറ്റിനുള്ള അപേക്ഷ ഇന്ന് സമര്‍പ്പിക്കണം*

 നിയമസഭാ തെരഞ്ഞെടുപ്പ് ഡ്യൂട്ടിയുള്ള ഉദ്യോഗസ്ഥര്‍ പോസ്റ്റല്‍ ബാലറ്റിനുള്ള അപേക്ഷ ഫോം 12ല്‍ പോസ്റ്റിംഗ് ഓര്‍ഡര്‍ സഹിതം ഇന്ന് (മാര്‍ച്ച് 27) സമര്‍പ്പിക്കണം. ഇതിനായി കളക്ടറേറ്റിലും താലൂക്ക് ഓഫീസുകളിലും ഹെല്‍പ് ഡെസ്‌ക് പ്രവര്‍ത്തിക്കുന്നുണ്ട്. കല്‍പ്പറ്റ എസ്.കെ.എം.ജെ സ്‌കൂളിലും പ്രത്യേക വോട്ട് ഫെസിലിറ്റേഷന്‍ സെന്റര്‍ ഒരുക്കിയിട്ടുണ്ട്. ഫോം 12ല്‍ ഇലക്ഷന്‍ ഐഡി കാര്‍ഡ് നമ്പറും മൊബൈല്‍ നമ്പറും പ്രത്യേകം രേഖപ്പെടുത്തണം. പ്രിസൈഡിംഗ് ഓഫീസര്‍, ഫസ്റ്റ് പോളിംഗ് ഓഫീസര്‍ ഡ്യൂട്ടി ലഭിച്ചവര്‍ക്ക് പരിശീലന കേന്ദ്രങ്ങളില്‍ അപേക്ഷ  സമര്‍പ്പിക്കാം.

date