Skip to main content

നിയമസഭാ തിരഞ്ഞെടുപ്പ് : സര്‍വീസ് വോട്ടുകള്‍ കൂടുതല്‍ അടൂരില്‍

നിയമസഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് ജില്ലയില്‍ ഏറ്റവും കൂടുതല്‍ സര്‍വീസ് വോട്ടുള്ളത് അടൂര്‍ നിയോജക മണ്ഡലത്തില്‍, 1170 പേര്‍. ജില്ലയില്‍ അഞ്ചു മണ്ഡലങ്ങളിലായി 3255 പുരുഷന്‍മാരും 175 സ്ത്രീകളുമുള്‍പ്പെടെ 3430 സര്‍വീസ് വോട്ടുകള്‍.
തിരുവല്ലയില്‍ 358 പുരുഷ വോട്ടര്‍മാരും 34 സ്ത്രീ വോട്ടര്‍മാരുമായി 392, റാന്നിയില്‍ 368 പുരുഷന്‍മാരും 17 സ്ത്രീകളും ഉള്‍പ്പെടെ 385, ആറന്മുളയില്‍ 569 പുരുഷന്‍മാരും 34 സ്ത്രീകളുമായി 603, കോന്നിയില്‍ 843 പുരുഷന്‍മാരും 37 സ്ത്രീവോട്ടര്‍മാരുമുള്‍പ്പെടെ 880, അടൂരില്‍ 1117 പുരുഷ വോട്ടര്‍മാരും 53 സ്ത്രീ വോട്ടര്‍മാരുമായി 1170 സര്‍വീസ് വോട്ടുകളാണുള്ളത്. സേനാ വിഭാഗങ്ങളിലുള്ളവരാണ് സര്‍വീസ് വോട്ടര്‍മാര്‍.

 

date