സഖി വണ്‍ സ്റ്റോപ്പ് സെന്റര്‍: പോസ്റ്റര്‍ പ്രകാശനം ചെയ്തു
സാമൂഹ്യ നീതി വകുപ്പിന്റെ കീഴില്‍ കൂത്തുപറമ്പ് താലൂക്ക് ആശുപത്രിയില്‍ പ്രവര്‍ത്തിക്കുന്ന സഖി വണ്‍ സ്റ്റോപ്പ് സെന്ററിന്റെ പോസ്റ്റര്‍, ബ്രോഷര്‍ എന്നിവ പ്രകാശനം ചെയ്തു.എ ഡി എം ഇ മുഹമ്മദ് യൂസഫ് ജില്ലാ വുമണ്‍ പ്രൊട്ടക്ഷന്‍ ഓഫീസര്‍ പി സുലജയ്ക്ക് നല്‍കിയാണ് പ്രകാശനം നിര്‍വ്വഹിച്ചത്. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരെ വര്‍ദ്ധിച്ചു വരുന്ന അതിക്രമങ്ങള്‍ തടയുകയും അതിക്രമത്തിന് ഇരയായവര്‍ക്ക് ആവശ്യമായ കൗണ്‍സിലിംഗ്, വൈദ്യ സഹായം, നിയമ സഹായം, പോലീസ് സുരക്ഷ എന്നിവ ഉറപ്പ് വരുത്തുകയാണ് സഖിയുടെ ലക്ഷ്യം.
അതിക്രമങ്ങള്‍ക്ക് ഇരയാകുന്ന സ്ത്രീകള്‍ക്ക് ഏത് സമയത്തും ബന്ധപ്പെടാനും സഹായം അഭ്യര്‍ത്ഥിക്കാനും സാധിക്കുന്ന സ്ഥാപനമാണിത്. കൗണ്‍സിലര്‍, പോലീസ്, വക്കീല്‍, വനിതാ പ്രൊട്ടക്ഷന്‍ ഓഫീസര്‍ തുടങ്ങിയവയുടെ സേവനങ്ങളാണ് സഖിയിലൂടെ ലഭിക്കുന്നത്.
പൊതു ഇടങ്ങളില്‍ സ്ത്രീകള്‍ നേരിടുന്ന ശാരീരികവും മാനസീകവും സാമ്പത്തികവുമായ അതിക്രമങ്ങള്‍ പരിഹരിക്കുന്നതിനുള്ള ഇടപെടലുകള്‍ നടത്തുകയും ആവശ്യമായ സേവനങ്ങള്‍ ഏകീകൃതമായി നല്‍കി പരിഹാരം കാണുകയുയാണ് സഖിയുടെ ലക്ഷ്യം. ഇരുപത്തിനാലു മണിക്കൂറും സഖി വണ്‍ സ്റ്റോപ്പ് സെന്ററിന്റെ സേവന്യം ലഭ്യമാകും. നേരിട്ടോ, പൊതു പ്രവര്‍ത്തകര്‍, സന്നദ്ധ സേവന കേന്ദ്രങ്ങള്‍, പോലീസ്, വനിതാ ഹെല്‍പ്പ് ലൈന്‍ തുടങ്ങിയവ മുഖേനെയോ സഖി വണ്‍ സ്റ്റോപ്പ് സെന്ററിന്റെ സഹായം തേടാം. സേവനം ആവശ്യമുള്ളവര്‍ക്ക് നിര്‍ഭയ ടോള്‍ ഫ്രീ നമ്പറുകളായ 1800 425 1400, മിത്ര 181, കണ്ണൂര്‍ വണ്‍ സ്റ്റോപ്പ് സെന്റര്‍ 0490 2367 450 എന്നിവയിലേക്ക് വിളിക്കാം.
- Log in to post comments